കൊസാംബിക്കു ചരിത്ര പ്രണാമം

June 25th, 2011

 അബുദാബി: പ്രമുഖ ചരിത്രകാരന്മാര്‍ ഗുരു സ്ഥാനത്തു നിര്‍ത്തുന്ന ദാമോദര്‍  ധര്മാനന്ദ കൊസാംബിയുടെ  ചരിത്ര രചനയെ മുന്‍ നിര്‍ത്തി ജൂണ്‍ 29 ബുധന്‍ വൈകീട്ട്  8 .30 നു    അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന   ‘കൊസാംബിക്കു     ചരിത്ര പ്രണാമം’ ഒരു  സമകാല ചരിത്ര പഠന യാത്ര മുഖ്യ  പ്രഭാഷണം : പ്രൊഫ്‌ : വി. കാര്‍ത്തികേയന്‍ നായര്‍ (മുന്‍ ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍/ട്യൂട്ടര്‍ : ഇ . എം. എസ് അക്കാദമി) തുടര്‍ന്ന് സദസ്സുമായി  മുഖാമുഖം

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉണ്ണി ആറിന്റെ കഥയുടെ വായനയും ചര്‍ച്ചയും

June 19th, 2011

 

അബുദാബി: കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 22, ബുധനാഴ്ച വൈകിട്ട് 8 മണിക്ക്  ഉണ്ണി ആറിന്റെ, കോട്ടയം-17  എന്ന കഥയുടെ വായനയും ചര്‍ച്ചയും നടത്തും. അബുദാബി ശക്തി അവാര്‍ഡ് നേടിയ ഈ  കഥയുടെ പഠനം സാംസ്കാരിക പ്രവര്‍ത്തകനായ ടി കെ ജലീല്‍ അവതരിപ്പിക്കും.  പ്രമുഖകവി അസ്മോ പുത്തന്‍ചിറ
മോഡറേറ്ററായിരിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആഗോള പരിസ്ഥിതി സെമിനാര്‍ നടന്നു

June 11th, 2011

അബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ എന്ന വിഷയത്തെ ആസ്പദമാക്കി  അബുദാബി ഫ്രന്‍റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്  ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു.എ. ഇ. ഘടകം പ്രസിഡന്റ്‌  പ്രൊഫ: ഉണ്ണികൃഷ്ണന്‍   ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും  ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ, അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നീ വിഷയത്തെ കുറിച്ചുള്ള പഠനവും സി ഡി യും അവതരിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി അബുദാബി യുണിറ്റ് പ്രസിഡന്റ്‌ കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ അധ്യക്ഷനായിരുന്നു. ഫൈസല്‍ ബാവ ആശംസാ പ്രസംഗം നടത്തി. ധനേഷ് സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഹല്യ യുടെ സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ്‌

May 18th, 2011

അബുദാബി : അഹല്യ ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജറി വിഭാഗം പൊതു ജനങ്ങള്‍ക്കായി ഒരു ജനറല്‍ സര്‍ജറി ക്യാമ്പ്‌ നടത്തുന്നു. മെയ് 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ അബുദാബി അഹല്യ ഹോസ്പിറ്റലില്‍ നടത്തുന്ന ക്യാമ്പ്‌ തീര്‍ത്തും സൌജന്യ മായിരിക്കും.

അഹല്യ ഹോസ്പിറ്റലിലെ വിദഗ്ധ സര്‍ജന്മാര്‍ ഹെര്‍ണിയ, പൈല്‍സ്, ഫിസ്റ്റുല, തൈറോയ്ഡ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ നിര്‍ണ്ണയിക്കുന്ന തായിരിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത രോഗി കള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാനും വിളിക്കുക: 02 – 62 62 666

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡു വോയ്പ് സര്‍വീസ് ഈ വര്‍ഷം

April 26th, 2011

du-logo-epathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ മൊബൈല്‍ കമ്പനി യായ എമിറേറ്റ്‌സ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണി ക്കേഷന്‍ കമ്പനി ( ഡു ) യുടെ വോയ്പ് ( വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ) സര്‍വ്വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും.

ഇതോടെ വോയ്പ് സര്‍വ്വീസ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം സേവന ദാതാവായി ഡു മാറും.

ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കി ലൂടെ ശബ്ദം കടത്തി വിടുന്ന സംവിധാനമാണ് വോയ്പ്.

ഡു വിന് പുറമെ ഇത്തിസാലാത്തും ഈ സംവിധാനം നടപ്പിലാക്കും എന്നറിയുന്നു. 2010 ലാണ് രാജ്യത്ത് വോയ്പ് സംവിധാന ത്തിന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി – ട്രാ – അനുമതി നല്‍കിയത്.

നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറു കള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ നിന്നും വോയ്പ് സംവിധാനം വഴി വിളിക്കാം എന്നത് ഏറെ ഉപകാര പ്രദമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക പ്രവാസി കള്‍ക്കാണ്.

എന്നാല്‍ കോള്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനാം ആയിട്ടില്ല. ‘ ട്രാ’ യുടെ അംഗീകാര ത്തോടെ മാത്രമേ ഇത് പ്രഖ്യാപിക്കുക യുള്ളൂ.

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

Page 6 of 8« First...45678

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം
Next »Next Page » ശക്തിയുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ : ഡോ. കെ. ടി. ജലീല്‍ പങ്കെടുക്കും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine