മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ അബുദാബിയില്‍

October 14th, 2011

isc-abudhabi-muthukadu-magic-show-ePathram
അബുദാബി : യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനാഘോഷ ങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹ ത്തിന്‍റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക്‌ ഷോ അവതരി പ്പിക്കുന്നു.

സ്റ്റാര്‍ സിംഗര്‍ ജേതാക്കളായ നജീം അര്‍ഷാദ്‌, മൃദുല വാര്യര്‍, നടിയും നര്‍ത്തകി യുമായ ശ്രുതി ലക്ഷ്മി എന്നിവര്‍, സംഗീതവും നൃത്തവും ഇടകലര്‍ത്തി അവതരി പ്പിക്കുന്ന മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ മാജിക്‌ ഷോ യില്‍ ഉണ്ടായിരിക്കും.

പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ എന്‍. എം. സി. ഗ്രൂപ്പ്, യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍, അല്‍ റിയാമി ഗ്രൂപ്പ്‌ എന്നിവര്‍ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ എന്ന മാജിക്‌ ഷോ ഒരുക്കുന്നതില്‍ ഐ. എസ്. സി. യോടൊപ്പം പങ്കു ചേരുന്നു.

ഒക്ടോബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് 7.30 നു, നാഷണല്‍ തിയ്യേറ്ററില്‍ നടക്കുന്ന ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ നായി 5.30 നു തന്നെ പ്രവേശനം ആരംഭിക്കും. പ്രവേശന പാസ്സുകള്‍ ഐ. എസ്. സി. , കെ. എസ്. സി., മലയാളി സമാജം, ഇസ്ലാമിക്‌ സെന്‍റര്‍ എന്നിവിട ങ്ങളിലും അബുദാബി യിലെ പ്രമുഖ വ്യാപാര സ്ഥാപന ങ്ങളിലും ലഭിക്കും.

പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്‍റ് രമേശ്‌ പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, എന്‍. എം. സി ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ പ്രതിനിധി ബിനയ്‌ ഷെട്ടി, അല്‍ റിയാമി ഗ്രൂപ്പ്‌ ഡിവിഷണല്‍ മാനേജര്‍ പി. കെ. ശ്യാം ദേവ്, ഐ. എസ്. സി. എന്‍റര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി എം. എന്‍. അശോക്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ വിഷയത്തിലെ കോടതി വിധി അഭിനന്ദനാര്‍ഹം : അംബികാസുതന്‍ മാങ്ങാട്‌

October 2nd, 2011

mass-ambikasuthan-mangad-epathram

ഷാര്‍ജ : എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നരക തുല്യമായ ജീവിതം നയിക്കുന്ന ഇരകളുടെ പക്ഷത്തു നിന്ന് ഡി. വൈ. എഫ്. ഐ. നടത്തിയ നിയമ യുദ്ധവും, അതിന്മേലുള്ള സുപ്രീം കോടതി വിധിയും സമൂഹത്തില്‍ എവിടെയൊക്കെയോ നന്മയുടെ പൊന്‍വെളിച്ചം അവശേഷിക്കുന്നു എന്നതിന്റെ തെളിവുകളാണെന്ന് അംബികാസുതന്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു. കലുഷിതമായ വര്‍ത്തമാന കേരളത്തില്‍ മൃഗീയമെന്നോ പ്രാകൃതമെന്നോ പോലും വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു അധ്യാപകന് നേരെ നടന്ന അക്രമം ഒരു ഭാഗത്ത് നമ്മെ ലജ്ജിപ്പിക്കുമ്പോള്‍, മറുഭാഗത്ത്‌ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഊര്‍ജം പകരുന്ന ഇത്തരം പ്രകാശങ്ങള്‍ ഉണ്ടാകുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. “മാസ് ഷാര്‍ജ”യുടെ കലാ വിഭാഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥ പറയുന്ന തന്റെ “എന്മകജെ” എന്ന നോവലിന്റെ സൃഷ്ടിയില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങള്‍ വിവരണാതീതമായിരുന്നു എന്ന് അദ്ദേഹം ഓര്‍മിച്ചു . എഴുതേണ്ടി വന്നത് സങ്കല്പ കഥാപാത്രങ്ങളെ കുറിച്ചല്ല മറിച്ചു നരക യാതന അനുഭവിച്ചു തീര്‍ക്കുന്ന കണ്മുന്പിലെ മനുഷ്യ ജീവിതങ്ങളെ കുറിച്ചായിരുന്നു. കരയാന്‍ പോലും കഴിയാത്ത കുഞ്ഞുങ്ങളെയും, കരഞ്ഞു കരഞ്ഞ്, കണ്ണീരു വറ്റിപ്പോയ അമ്മമാരെയും കുറിച്ചായിരുന്നു.

കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ പോന്കിരണങ്ങളെ തിരിച്ചു പിടിക്കാന്‍ ഉതകുന്നതായിരിക്കണം. മനുഷ്യ മനസ്സിനെ സംസ്കരിച്ചെടുക്കുന്നതോടൊപ്പം മാനവികതയുടെ മുന്നേറ്റത്തിനും രചനകള്‍ ഉപകരിക്കണം. മരണവും കാതോര്‍ത്തു റെയില്‍ പാളത്തില്‍ കിടന്ന ഒരു ചെറുപ്പക്കാരന്റെ മനസ്സില്‍, കഴുത്തില്‍ മണിയുമായി തുള്ളിച്ചാടി നടന്ന ആടിന്കുട്ടിയിലെ ജീവന്റെ തുടിപ്പ് ഉണ്ടാക്കിയ മാനസിക പരിവര്‍ത്തനം നന്ദനാരുടെ കഥയെ ഉദാഹരിച്ചു കൊണ്ട് അംബികാസുതന്‍ മാങ്ങാട്‌ ചൂണ്ടിക്കാട്ടി .

“മാസ്” കലാ വിഭാഗം കണ്‍വീനര്‍ തുളസീദാസ്‌ സ്വാഗതം ആശംസിച്ച ചടങ്ങിനു പ്രസിഡണ്ട് ശ്രീപ്രകാശ്‌ അധ്യക്ഷത വഹിച്ചു. .ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനില്‍ അമ്പാട്ട് നന്ദി രേഖപ്പെടുത്തി. ഉദ്ഘാടന യോഗത്തിന് ശേഷം മാസ് അംഗങ്ങള്‍ ചിട്ടപ്പെടുത്തിയ പഞ്ചാരി മേളവും വിവിധ കലാ പരിപാടികളും അരങ്ങേറി. മാസ് ഷാര്‍ജയുടെ സ്നേഹോപഹാരം കൈരളി ടി. വി. യു. എ. ഇ. കോ ഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാടിന് സമ്മാനിച്ചു.

– അയച്ചു തന്നത് : ശ്രീപ്രകാശ്‌, ഷാര്‍ജ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ക് പ്രഥമ വാര്‍ഷിക ആഘോഷം

September 28th, 2011

parc-punnayurkulam-epathram

ദുബായ്‌ : പുന്നയൂര്‍ക്കുളം ആര്‍ട്ട്സ് ആന്‍ഡ്‌ റിക്രിയേഷന്‍ സെന്ററിന്റെ (Punnayoorkulam Arts & Recreation Centre – PARC) ഒന്നാം വാര്‍ഷികം സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ദുബായ്‌ ചില്‍ഡ്രന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രവാസി സാഹിത്യകാരനായ ലത്തീഫ് മമ്മിയൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പാര്‍ക് പ്രസിഡണ്ട് രഘുനാഥ് അദ്ധ്യക്ഷ പ്രസംഗം നടത്തി. പ്രവാസി സാഹിത്യകാരന്‍മാരായ സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, ഷാജി ഹനീഫ്‌, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

ജ്ഞാനപീഠം ജേതാവും സിനിമാ സാഹിത്യ ലോകത്തെ പ്രശസ്തനും പുന്നയൂര്‍ക്കുളവുമായി വളരെ അടുത്ത ബന്ധവുമുള്ള എം. ടി. വാസുദേവന്‍ നായര്‍ പുന്നയൂര്‍ക്കുളത്തുകാരുടെ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന് കൊണ്ടയച്ച സന്ദേശം സദസിന് മുന്‍പാകെ വായിച്ചു കേള്‍പ്പിച്ചു. പുതിയ ഭരണ സമിതി അംഗങ്ങളെയും പരിചയപ്പെടുത്തി.

വാര്‍ത്ത അയച്ചു തന്നത് : രാമചന്ദ്രന്‍ പി., ദുബായ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ ഓണവിരുന്ന് സമാപിച്ചു

September 25th, 2011

onavirunnu-epathram

ദുബായ് : നിത്യ ജീവിതത്തില്‍ വേദനകളും ഉത്ക്കണ്ഠകളും പങ്കിടാന്‍ കൂട്ടില്ലാതെ ഇരിക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് പ്രത്യാശയുടെ പൊന്‍തിരി തെളിയിക്കുവാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ 55 കോളേജുകളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ സംഗമ വേദിയായ അക്കാഫ്‌ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണവിരുന്ന് 2011 എന്ന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം.ടി. പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പഠിക്കാന്‍ എത്തുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ”സീനിയേഴ്സ്” എന്ന ചിത്രത്തിലെ താരങ്ങളായ മനോജ്‌.കെ.ജയന്‍, സിന്ദു മേനോന്‍, പത്മപ്രിയ, മീര നന്ദന്‍, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഓണവിരുന്ന് അവിസ്മരണീയമാക്കാന്‍ സദസ്സിലും വേദിയിലും ആദിയോടന്തം ഉണ്ടായിരുന്നു.

Singarimelam-ladies-epathram
രാവിലെ പതിനൊന്നരയ്ക്ക് മുവ്വായിരത്തിലധികം പേര്‍ക്കുള്ള ഓണസദ്യയോടെ ആരംഭിച്ച ഓണവിരുന്നില്‍ എം.ടി തിരി തെളിച്ചു. വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ഘോഷയാത്രയില്‍ അനേകം പേര്‍ പങ്കെടുത്തു. തനത് നാടന്‍ കലാരൂപങ്ങളാല്‍ സമ്പന്നമായ ഘോഷയാത്രയില്‍ ചെണ്ട മേളം, ശിങ്കാരിമേളം, പുലികളി, തെയ്യം, കഥകളി, വിവിധ രൂപത്തിലുള്ള മാവേലിമാര്‍ എന്നിവര്‍ അണി നിരന്നു.

അക്കാഫ്‌ പ്രസിഡന്റ്‌ എം. ഷാഹുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. I.C.W.C കണ്‍വീനര്‍ കെ. കുമാര്‍, സിനിമ നിര്‍മാതാവ് വൈശാഖ്‌ രാജന്‍, അക്കാഫ്‌ സ്ഥാപക പ്രസിഡന്റ്‌ ജി.നടരാജന്‍, ബിസിനസ്‌ മേധാവി ഷിബു ചെറിയാന്‍, അക്കാഫ്‌ ജനറല്‍ സെക്രട്ടറി ഷിനോയ് സോമന്‍, ട്രഷറര്‍ സി. ഷൈന്‍ ജെനെറല്‍ കണ്‍വീനര്‍ ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈണം ദോഹയുടെ ഈണനിലാവ് 2011

August 31st, 2011

eenanilavu-epathram

ദോഹ : ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി ഈണം ദോഹ അവതരിപ്പിക്കുന്ന ക്യുബിറ്റ്സ് ഇവന്റ്സ് “ഈണനിലാവ് 2011” സെപ്റ്റംബര്‍ 1 രാത്രി 7:30ന്‌ ഖത്തറിലെ മലയാളി സമാജത്തില്‍ അരങ്ങേറും. ഈ പരിപാടിയിലേക്ക് പ്രവേശനം സൌജന്യമാണ്. ഒരു പിടി നല്ല ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഈ സംഗീത നിശയില്‍ കണ്ണൂര്‍ സമീര്‍, റഫീക്ക് മാറഞ്ചേരി, ഷക്കീര്‍ പാവറട്ടി, അന്ഷാദ് കര്‍വ, ജിനി ഫ്രാന്‍സിസ്, അനഘാ രാജഗോപാല്‍, നിധി രാധാകൃഷ്ണന്‍, ജിംസി ഖാലിദ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. കൂടാതെ ഫര്‍സീന ഖാലിദും സംഘവും അവതരിപ്പിക്കുന്ന ഒപ്പനയും ഉണ്ടായിരിക്കുന്നതാണ്.

“ഈണം ദോഹ” സംഗീതത്തിലൂടെ സൌഹൃദം – സൌഹൃദത്തിലൂടെ കാരുണ്യം എന്ന ആശയവുമായി മുമ്പോട്ട്‌ വന്ന ഒരു സംഘടനയാണ്. നിരവധി ഗായികാ ഗായകന്മാരെ ദോഹയ്ക്ക് പരിചയപ്പെടുത്തുകയും വളര്‍ത്തിക്കൊണ്ട് വരികയും ചെയ്ത ഈ സംഘടന 5 വര്‍ഷത്തിനിടയ്ക്ക് കേരളത്തിന്റെ പല ഭാഗങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 1912345...10...Last »

« Previous Page« Previous « സൃഷ്ടാവിന്റെ മഹത്വം ബോദ്ധ്യമായ വര്ഷം
Next »Next Page » കൈരളി ഫെസ്റ്റ് ഈദ്‌ ഓണാഘോഷം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine