അബുദാബി : വ്യവസായ മേഖല യായ മുസ്സഫ യില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് ഒരുക്കിയ കലോത്സവം മുസ്സഫ നിവാസി കള്‍ക്ക് വേറിട്ട ഒരു അനുഭവമായി.
തൊഴിലെടുത്ത് ലേബര്‍ ക്യാമ്പുകളില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട, നഗര കേന്ദ്രീകൃത മായ ആഘോഷ ങ്ങളും ഉത്സവ ങ്ങളും തികച്ചും അന്യമായി രിക്കുന്ന വലിയൊരു ജന സമൂഹത്തിന്‍റെ മുന്നിലേക്ക് ശക്തി യുടെ കലാ സാഹിത്യ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവു മായാണ് ഇങ്ങനെ ഒരു കലോത്സവം സംഘടിപ്പിച്ചത്.
അകാല ത്തില്‍ അന്തരിച്ച നാടക സംവിധായകന്‍ അശോകന്‍ കതിരൂര്‍ ന്‍റെ നിര്യാണ ത്തില്‍ അനുശോചിച്ചു കൊണ്ടാണ് കലോത്സവ ത്തോട് അനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ നാടക മല്‍സര ത്തില്‍ മികച്ച നാടക മായി തിരഞ്ഞടുത്തത് അദ്ദേഹം ഒരുക്കിയ ‘ആത്മാവിന്‍റെ ഇടനാഴി’ ആയിരുന്നു.
ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, കൈരളി ടി. വി. കോ – ഓര്‍ഡിനേറ്റര്‍ എന്‍. വി. മോഹനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ശക്തി വനിതാ വിഭാഗം പ്രവര്‍ത്തകര്‍ ദീപങ്ങള്‍ അലങ്കരിച്ച വേദി യില്‍ ശക്തി യുടെ ലോഗോ, ടാബ്ലോ രൂപത്തില്‍ അവതരിപ്പിച്ചും പശ്ചാത്തല ത്തില്‍ ശക്തി അവതരണ ഗാനവും ആലപിച്ചു കൊണ്ട് ആരംഭിച്ച കലോത്സവ ത്തില്‍ കാളകളി, തെയ്യം, കളരിപ്പയറ്റ്, മോഹിനിയാട്ടം, ഭരതനാട്യം, ആദിവാസി നൃത്തം, തിരുവാതിര, ദഫ് മുട്ട്, സാന്താക്ലോസ് തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ ‘കേരളീയം’ എന്ന നൃത്ത സംഗീത ചിത്രീകരണം രവി എളവള്ളി യുടെ സംവിധാന ത്തില്‍ അരങ്ങേറി.
ടി. കെ. ജലീല്‍ സംവിധാനം ചെയ്ത നാടന്‍ പാട്ടുകള്‍, കൃഷ്ണന്‍ വേട്ടംപള്ളി യുടെയും ബാബു പീലിക്കോടി ന്‍റെയും സംയുക്ത സംവിധാന ത്തില്‍ ശക്തി ബാലസംഘം അവതരിപ്പിച്ച ‘രൂപാന്തരങ്ങള്‍’ എന്ന ലഘുനാടകം, ഗഫൂര്‍ വടകര, ജന്‍സന്‍ കലാഭവന്‍ എന്നിവരുടെ സംവിധാന ത്തില്‍ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങള്‍, തരംഗ് മ്യൂസിക്കും കൈരളി കള്‍ച്ചറല്‍ ഫോറവും അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ എന്നിവ ശ്രദ്ധേയമായി.
മുസ്സഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി ഓഡിറ്റോറിയ ത്തില്‍ അരങ്ങേറിയ കലോത്സവ ത്തില്‍ ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാവിഭാഗം സെക്രട്ടറി സുനില്‍ മാടമ്പി നന്ദിയും പറഞ്ഞു.
-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.