എന്‍ഡോസള്‍ഫാന്‍ : ജനകീയ പുനരധിവാസ പദ്ധതി

May 8th, 2011

endosulfan-victim-epathram

അബുദാബി : ആഗോളാടിസ്ഥാന ത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സാഹചര്യ ത്തില്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ജനകീയ പുനരധിവാസ പദ്ധതി നടപ്പാക്കണം എന്ന് വടകര എന്‍. ആര്‍. ഐ. ഫോറം ആവശ്യപ്പെട്ടു.

കേന്ദ്ര – കേരള സര്‍ക്കാറു കളുടെ ഏതെങ്കിലും പുനരധിവാസ പാക്കേജു കള്‍ക്കായി കാത്തു നില്ക്കാതെ കാസര്‍കോട്ടെ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ യുടെ സംയുക്ത നേതൃത്വ ത്തില്‍ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണ യോടെ വ്യവസായ വാണിജ്യ പ്രമുഖ രെയും പൊതു ജനങ്ങളെയും പ്രവാസി കളെയും പങ്കാളി കളാക്കി ഫണ്ട് സ്വരൂപിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള പുനരധിവാസ പദ്ധതിക്ക് തുടക്കം ഇടണമെന്നും എന്‍ഡോസള്‍ഫാന് എതിരെ ഉയര്‍ന്ന ജനകീയ പ്രതിരോധം പുനരധിവാസ ത്തിനായി ഉപയോഗ പ്പെടുത്തണം എന്നും ഫോറം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് ഇബ്രാഹിം ബഷീറിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ഫോറത്തിന്‍റെ എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പുനരധിവാസ പദ്ധതി യുടെ രേഖ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉടന്‍ കൈ മാറുന്ന തായിരിക്കും. യോഗത്തില്‍ സമീര്‍ ചെറുവണ്ണൂര്‍, ബാബു വടകര, എന്‍. കുഞ്ഞഹമ്മദ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. വി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. വി. ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ മനോജ് നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല യുവജനോത്സവം- 2011

May 5th, 2011

kala-abudhabi-logo-epathramഅബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ കല അബുദാബി ഒരുക്കുന്ന ‘കല യുവജനോത്സവം- 2011’ മെയ് 26, 27 (വ്യാഴം, വെള്ളി) തിയ്യതി കളിലായി അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. യു. എ. ഇ. തലത്തില്‍ നടത്തുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പിടി, നാടോടി നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സര ങ്ങള്‍ നടക്കുക.

മത്സര ത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന കുട്ടിയെ ‘കലാതിലകം അബുദാബി -2011’ എന്ന ബഹുമതി നല്കി ആദരിക്കും.

അപേക്ഷാ ഫോറങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. കല അബുദാബിയുടെ വെബ്‌സൈറ്റിലും അപേക്ഷാ ഫോറങ്ങള്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ kala അറ്റ്‌ kalaabudhabi ഡോട്ട് കോം എന്ന ഇ- മെയില്‍ വിലാസ ത്തിലും 02 55 07 212 എന്ന ഫാക്സ് നമ്പരിലും അയക്കാം.

മെയ്‌ 20 നു മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ അയച്ചിരിക്കണം. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനലാണ് മത്സര ങ്ങളുടെ വിധി നിര്‍ണ്ണയിക്കുക.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 29 86 326, 050 – 26 54 656, 050 – 61 39 484 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമകാല മലയാള കവിത : പ്രഭാഷണവും സംവാദവും

May 4th, 2011

write-with-a-pen-epathram

ഷാര്‍ജ : മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സമകാല മലയാള കവിതയെ ആസ്പദമാക്കി പ്രഭാഷണവും സംവാദവും നടക്കുന്നു. മെയ്‌ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ആധുനിക മലയാള കവികളില്‍ സുപ്രസിദ്ധനായ കെ. ജി. ശങ്കരപ്പിള്ള പ്രഭാഷണം നടത്തും. കവിതാ ലോകത്തെ പുത്തന്‍ പ്രതീക്ഷകളായ ഇസ്മയില്‍ മേലടി, അനൂപ്‌ ചന്ദ്രന്‍, ഹണി ഭാസ്കരന്‍, പ്രകാശന്‍ കടന്നപ്പള്ളി എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് വിഷയത്തെയും കവിതകളെയും ആസ്പദമാക്കി സംവാദം നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നല്ല കുടുംബാന്തരീക്ഷത്തിനു കൂട്ടായ്മകള്‍ ഉപരിക്കും : ഡോ. കെ. ടി. അഷ്‌റഫ്‌

May 4th, 2011

dr-ashraf-payyanur-souhrudha-vedhi-epathram
അബുദാബി : ആഗോള തലത്തില്‍ ഏത് സങ്കീര്‍ണ്ണത യിലും മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാന്‍ ഉള്ള കഴിവ് മലയാളി കള്‍ക്കാണ് എന്നും എന്നാല്‍ അത്തരം സഹിഷ്ണുത ഗൃഹാന്തരീക്ഷ ത്തിലേക്ക് കൊണ്ടു വരുന്നതില്‍ മലയാളി പരാജയപ്പെടുക യാണ് എന്നും പ്രഗല്ഭ അക്കാദമിക് വിദഗ്ധനും സിജി കോര്‍ ഫാക്കല്‍റ്റിയുമായ ഡോ. കെ. ടി. അഷ്‌റഫ് അഭിപ്രായപ്പെട്ടു.

നല്ല മേലധികാരി കളൊ സഹപ്രവര്‍ത്ത കരൊ ആകാന്‍ കഴിയുന്ന മലയാളി വീട്ടിനകത്ത് നല്ലൊരു രക്ഷാ കര്‍ത്താവ് ആകുന്നില്ല. പരസ്പര സഹിഷ്ണുതയും സഹകരണവും ഗൃഹാന്തരീക്ഷ ത്തില്‍ തന്നെ ഉണ്ടാകണം എന്നും പയ്യന്നൂര്‍ സൗഹൃദ വേദികള്‍ പോലുള്ള കൂട്ടായ്മകള്‍ ഇതിന് ഏറെ സഹായ കമാണ് എന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ സൗഹൃദ വേദി, അബുദാബി ഘടകം കുടുംബ സംഗമ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന കുടുംബ സംഗമ ത്തില്‍ സൗഹൃദവേദി പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് സെന്‍റര്‍ ജന. സെക്രട്ടറിയും സൗഹൃദ വേദി രക്ഷാധി കാരിയു മായ മൊയ്തു ഹാജി കടന്നപ്പള്ളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

ബി. ജ്യോതിലാല്‍, ഖാലിദ് തയ്യില്‍, മാധ്യമ പ്രവര്‍ത്തകനായ ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, വി. പി. ശശികുമാര്‍, ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

സൗഹൃദ വേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. കെ. ടി. പി. രമേശന്‍, യു. ദിനേശ് ബാബു, എം. സുരേഷ് ബാബു, കെ. കെ. നമ്പ്യാര്‍, എം. അബ്ബാസ്, സി. കെ. രാജേഷ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സേട്ട് സാഹിബ് അനുസ്മരണം

May 2nd, 2011

imcc-remember-sait-sahib-epathram

ദുബായ് : മെഹബൂബെ മില്ലത്ത്‌ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്‍റെ ആദര്‍ശ ജീവിതം യുവത ക്ക്  ഇന്നും പ്രചോദനവും, പ്രേരണയും ആണെന്ന് സേട്ട് സാഹിബിന്‍റെ വിയോഗ ത്തിന്‍റെ ആറാമതു വാര്‍ഷിക ത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.
 
ദേരാ ഫ്ലോറാ ഹോട്ടലില്‍ ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി യില്‍ വിവിധ സംഘടന കളുടെ പ്രതിനിധി കളായി  നാരായണന്‍ വെളിയങ്കോട്‌ (ദല), സി. എം. എ ചേരൂര്‍ (ഐ. സി. എഫ്), റഹ്മാന്‍ എലങ്കമല്‍ (മാധ്യമം), ബി. എ. മഹ്മൂദ് (കെസെഫ്), തുടങ്ങിയവര്‍ സംസാരിച്ചു.
 

imcc-brochure-sait-sahib-epathram

ടി. സി. എ. റഹ്മാന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന്‍  സേട്ട് സാഹിബ് അനുസ്മരണ  ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
 
ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി പ്രസിഡന്‍റ് ടി. എസ്. ഗഫൂര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ് സ്വാഗതവും സഫ് വാന്‍ ഏരിയാല്‍ നന്ദിയും പറഞ്ഞു.
 
 
-അയച്ചു തന്നത്: ഷിബു മുസ്തഫ

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 8 of 19« First...678910...Last »

« Previous Page« Previous « ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷവും സാഹിത്യ ക്യാ​മ്പും
Next »Next Page » ബാല ശാസ്ത്ര സമ്മേളനം അബുദാബിയില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine