അബുദാബി : ആഗോള തലത്തില്‍ ഏത് സങ്കീര്‍ണ്ണത യിലും മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കാന്‍ ഉള്ള കഴിവ് മലയാളി കള്‍ക്കാണ് എന്നും എന്നാല്‍ അത്തരം സഹിഷ്ണുത ഗൃഹാന്തരീക്ഷ ത്തിലേക്ക് കൊണ്ടു വരുന്നതില്‍ മലയാളി പരാജയപ്പെടുക യാണ് എന്നും പ്രഗല്ഭ അക്കാദമിക് വിദഗ്ധനും സിജി കോര്‍ ഫാക്കല്‍റ്റിയുമായ ഡോ. കെ. ടി. അഷ്‌റഫ് അഭിപ്രായപ്പെട്ടു.
നല്ല മേലധികാരി കളൊ സഹപ്രവര്‍ത്ത കരൊ ആകാന്‍ കഴിയുന്ന മലയാളി വീട്ടിനകത്ത് നല്ലൊരു രക്ഷാ കര്‍ത്താവ് ആകുന്നില്ല. പരസ്പര സഹിഷ്ണുതയും സഹകരണവും ഗൃഹാന്തരീക്ഷ ത്തില്‍ തന്നെ ഉണ്ടാകണം എന്നും പയ്യന്നൂര്‍ സൗഹൃദ വേദികള്‍ പോലുള്ള കൂട്ടായ്മകള്‍ ഇതിന് ഏറെ സഹായ കമാണ് എന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂര്‍ സൗഹൃദ വേദി, അബുദാബി ഘടകം കുടുംബ സംഗമ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന കുടുംബ സംഗമ ത്തില്‍ സൗഹൃദവേദി പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് സെന്‍റര്‍ ജന. സെക്രട്ടറിയും സൗഹൃദ വേദി രക്ഷാധി കാരിയു മായ മൊയ്തു ഹാജി കടന്നപ്പള്ളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
ബി. ജ്യോതിലാല്‍, ഖാലിദ് തയ്യില്‍, മാധ്യമ പ്രവര്‍ത്തകനായ ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, വി. പി. ശശികുമാര്‍, ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
സൗഹൃദ വേദി കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. കെ. ടി. പി. രമേശന്‍, യു. ദിനേശ് ബാബു, എം. സുരേഷ് ബാബു, കെ. കെ. നമ്പ്യാര്‍, എം. അബ്ബാസ്, സി. കെ. രാജേഷ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
-