അബുദാബി : മലപ്പുറം, വയനാട് ജില്ലകളിലെ 12 ക്ലിനിക്കു കളിലായി 800 ഓളം മാനസിക രോഗികളെ ചികിത്സി ക്കുകയും, പരിചരി ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ‘മെഹത്’ ( മെന്‍റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് – M H A T) ന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസ ലോകത്ത് എത്തിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച മെഹത് അബുദാബി സംഗമം ശ്രദ്ധേയമായി.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി സംഗമം ഉദ്ഘാടനം ചെയ്തു. മെഹത് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.
മെഹത് നടത്തി വരുന്ന പ്രവര്‍ത്തങ്ങള്‍ വിശദീകരിക്കുന്ന ‘റീ ബില്‍ഡിംഗ് ലൈവ്സ്’ എന്ന ഹ്രസ്വ ചിത്ര വും പ്രദര്‍ശിപ്പിച്ചു. പ്രശസ്ത മാന്ത്രികനും മെന്‍റലിസ്റ്റുമായ പ്രവീണ്‍ അറുമുഖന്‍ ‘സിക്സ്ത് സെന്‍സ്’ എന്ന മൈന്‍ഡ് & മാജിക് ഷോ അവതരിപ്പിച്ചു.
ഡോ. ജ്യോതി അരയമ്പത്ത്, ഇ. ആര്‍. ജോഷി കെ. ടി. പി. രമേശ്, സഫറുള്ള പാലപ്പെട്ടി, വി. ടി. വി. ദാമോദരന്‍, ജി. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.