ദുബായ് : മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്‍റെ ആദര്‍ശ ജീവിതം യുവത ക്ക് ഇന്നും പ്രചോദനവും, പ്രേരണയും ആണെന്ന് സേട്ട് സാഹിബിന്‍റെ വിയോഗ ത്തിന്‍റെ ആറാമതു വാര്‍ഷിക ത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ദേരാ ഫ്ലോറാ ഹോട്ടലില്‍ ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി യില്‍ വിവിധ സംഘടന കളുടെ പ്രതിനിധി കളായി നാരായണന്‍ വെളിയങ്കോട് (ദല), സി. എം. എ ചേരൂര്‍ (ഐ. സി. എഫ്), റഹ്മാന്‍ എലങ്കമല്‍ (മാധ്യമം), ബി. എ. മഹ്മൂദ് (കെസെഫ്), തുടങ്ങിയവര്‍ സംസാരിച്ചു.
ടി. സി. എ. റഹ്മാന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന്‍ സേട്ട് സാഹിബ് അനുസ്മരണ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു.
ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി പ്രസിഡന്‍റ് ടി. എസ്. ഗഫൂര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. എ. ലത്തീഫ് സ്വാഗതവും സഫ് വാന്‍ ഏരിയാല്‍ നന്ദിയും പറഞ്ഞു.
-അയച്ചു തന്നത്: ഷിബു മുസ്തഫ