അബുദാബി : തിയ്യറ്റര്‍ ദുബായ് സംഘടിപ്പിച്ച ഇന്‍റര്‍ എമിറേറ്റ്‌സ് തീയറ്റര്‍ ഫെസ്റ്റിവല്‍ നാടക മല്‍സര ത്തില്‍ അബുദാബി ശക്തി തീയറ്റേഴ്‌സ് അവതരിപ്പിച്ച ‘ഉസ്മാന്‍റെ ഉമ്മ’ മികച്ച നാടക മായി തിരഞ്ഞെടുത്തു.
എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങളും ‘ഉസ്മാന്‍റെ ഉമ്മ’ യ്ക്കു തന്നെയായിരുന്നു.
മികച്ച രണ്ടാമത്തെ നാടക മായി സഞ്ചു സംവിധാനം ചെയ്ത പ്ലാറ്റ്‌ഫോം തീയറ്റര്‍ അവതരിപ്പിച്ച ‘മിറര്‍’ തിരഞ്ഞെടുക്കപ്പെട്ടു.
ഉസ്മാന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയ അവതരിപ്പിച്ച ജാഫര്‍ കുറ്റിപ്പുറം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
ഉസ്മാന്‍റെ ഉമ്മ യായി വേഷമിട്ട ഷാഹിധനി വാസു വാണ് മികച്ച നടി.
ഉസ്മാന്‍റെ ഉമ്മ സംവിധാനം ചെയ്ത ടി. കെ. ജലീല്‍ ആണ് മികച്ച സംവിധായകന്‍.
ഉസ്മാന്‍റെ ഉമ്മ യിലെ പ്രമേയം സമകാലിക കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ആയിരുന്നു എന്ന് വിധി കര്‍ത്താവ് നാടക സംവിധായകന്‍ സുവീരന്‍ അഭിപ്രായപ്പെട്ടു.
പ്രശസ്ത നാടക പ്രവര്‍ത്തകരായ ജോളി ചിറയത്ത്, ബാബു മടപ്പള്ളി എന്നിവര്‍ ആയിരുന്നു മറ്റ് വിധി കര്‍ത്താക്കള്‍. പ്രശസ്ത നാടക ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥി ആയിരുന്നു.
മത്സര നാടകങ്ങള്‍ക്കു ശേഷം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാ ട്ടത്തിന്‍റെ പ്രചാര ണാര്‍ത്ഥം വിനോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ‘വിഷക്കാറ്റ്’, ഒ. ടി. ഷാജഹാന്‍ സംവിധാനം ചെയ്ത തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘സൂ സ്റ്റോറി’ എന്നീ നാടക ങ്ങള്‍ അരങ്ങേറി.
ഒ. ടി. ഷാജഹാന്‍, ഗണേഷ് കുമാര്‍, റിയാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, നാടകം, ശക്തി തിയേറ്റഴ്സ്