അബുദാബി : സാമ്രാജ്യത്വ വാഴ്ചക്കും, അടിമത്വ ത്തിനും, പാരതന്ത്ര്യ ത്തിനും എതിരെ നടത്തിയ ദേശീയ സ്വാതന്ത്ര്യ സമര പോരാട്ട ങ്ങളെ അനുസ്മരി പ്പിക്കുമാറ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെയുള്ള അതിശക്തമായ സമര പോരാട്ട ഭൂമിക യിലൂടെ യാണ് കേരളം ഇന്ന് കടന്നു പോയി ക്കൊണ്ടിരിക്കുന്നത് എന്ന് ഡോ. കെ. ടി. ജലീല്‍ അഭിപ്രായപ്പെട്ടു.
അബുദാബി ശക്തി തിയേറ്റേഴ്‌സ് കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
എണ്‍പത്തിയേഴ് വയസ്സുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വന്തം പ്രായം വക വെക്കാതെ യാണ് എന്‍ഡോസള്‍ഫാന് എതിരെയുള്ള ഉപവാസ സമര ത്തിന് മുന്നോട്ടുവന്നത്.
വി. എസ്സിന്‍റെ വയസ്സിനെ കളിയാക്കിയ 40 – കാരന്മാര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നീറുന്ന വിഷയ ങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ ഏതു മാള ത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്. ചെറുപ്പം വയസ്സിലല്ല നില കൊള്ളുന്നത് എന്നതിന്‍റെ ഏറ്റവും അവസാന ത്തെ മിന്നുന്ന ഉദാഹരണ മാണ് വി. എസ്. നടത്തിയ ഉപവാസ സമരം എന്ന് ഇനിയെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം തരിച്ചറിയണം.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങിയ തിന്‍റെ ദാരുണമായ ദുരന്തം കണ്‍മുന്നില്‍ ദൃശ്യ മായിട്ടും എന്‍ഡോസള്‍ഫാന് വക്കാലത്ത് പിടിച്ച വക്കീലന്മാരെ പ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാരിസ്ഥിതിക മന്ത്രി ജയ്‌റാം രമേഷും ന്യായീകരിക്കുന്നത്.
എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് ആവശ്യപ്പെടേണ്ട ഒരു കാര്യമായിട്ടും ആര്‍ക്കൊ ക്കെയോ വേണ്ടി കേരള ത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ന്യായീരിക്കുക യാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപിത നയത്തിന് എതിരെ നിന്നു കൊണ്ട് എന്‍ഡോസള്‍ഫാന് എതിരെ യുള്ള സമര പോരാട്ട ത്തില്‍ വി. എം. സുധീരന്‍ നിലയുറപ്പിച്ചത് കോണ്‍ഗ്രസ്സ് നിലപാട് ജനവിരുദ്ധ നിലപാടാണ് എന്ന തരിച്ചറിവ് കൊണ്ടാണ് – കെ. ടി. ജലീല്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ ചൊരിഞ്ഞ അതി ദാരുണ മായ ചിത്രങ്ങള്‍ വിവരിക്കും വിധം ചിത്രീകരിച്ച ഇ. ടി. അംബിക യുടെ സംവിധാന ത്തില്‍ ഡിലിറ്റ് നിര്‍മ്മിച്ച ‘പുനര്‍ജനിക്കായ്’ എന്ന ഡോക്യുമെന്‍ററി യുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് ആരംഭിച്ച സെമിനാറില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.
കെ. ടി. ജലീല്‍ തെളിയിച്ച മെഴുകുതിരി വെളിച്ചം, കെ. എസ്. സി. യില്‍ തിങ്ങി നിറഞ്ഞ ശ്രോതാക്കളി ലേക്ക് പകര്‍ന്നു നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രോടും അവര്‍ക്കു വേണ്ടി പോരാടുന്ന വരോടും ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സത്യപ്രതിജ്ഞ റഹീം കൊട്ടുകാട് സദസ്സിനു ചൊല്ലി ക്കൊടുത്തു. സെമിനാറില്‍ ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കരിയ നന്ദിയും പറഞ്ഞു.
–അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, പ്രതിഷേധം, ശക്തി തിയേറ്റഴ്സ്