കൈരളി കള്‍ച്ചറല്‍ ഫോറം കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്

March 23rd, 2011

iringal-raju-epathram
അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം നടത്തിയ സാഹിത്യ മത്സര ത്തില്‍ കഥയ്ക്ക് ഒന്നാം സ്ഥാനം ബഹ് റൈനില്‍ നിന്നുള്ള ബ്ലോഗര്‍ കൂടിയായ രാജു ഇരിങ്ങലിന്.

ഇരിങ്ങലിന്‍റെ ‘ചരിവുതലം’ എന്ന കഥയാണു ഒന്നാം സ്ഥാനം നേടിയത്. സലിം അയ്യനത്ത് എഴുതിയ ‘മൂസാട്’ രണ്ടാം സ്ഥാനവും, മമ്മുട്ടി കളയാടി ന്‍റെ ‘ടൈപ്പിംഗ് സെന്‍റര്‍’ മൂന്നാം സ്ഥാനവും നേടി.

കവിത യ്ക്ക് അനീഷ് അയാടത്തി ന്റെ യാത്ര യ്ക്കാണു ഒന്നാം സ്ഥാനം . രവീന്ദ്രന്‍ പാടിക്കാനം എഴുതിയ മരുപ്പച്ച രണ്ടാം സ്ഥാനം നേടി.

കവി പി. കെ. ഗോപിയും നാരായണന്‍ അമ്പലത്തറ യുമാണു വിജയികളെ തെരഞ്ഞെടുത്തത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു

March 22nd, 2011

npcc-kairali-smaranika-epathram

അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍  ഫോറം പത്താം വാര്‍ഷിക സ്മരണിക   കെ. സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ്‌ മീരാനു നല്കി  പ്രകാശനം ചെയ്തു.

അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ ബുക്ക്‌ ഫെയര്‍ വേദിയില്‍ കൈരളി പ്രസിഡന്‍റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. റൂഷ് മെഹര്‍ പുസ്തകത്തെ ക്കുറിച്ച് പഠനം നടത്തി. 

കൈരളി കള്‍ച്ചറല്‍  ഫോറം  നടത്തിയ കഥ, കവിത മത്സര വിജയി കളുടെ പേരു വിവരങ്ങള്‍ വൈസ് പ്രസിഡന്‍റ് രാജന്‍ കണ്ണൂര്‍  പ്രഖ്യാപിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്മരണിക പ്രകാശനം

March 19th, 2011

npcc-kairali-cultural-forum-epathram

അബുദാബി : മുസഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷിക സ്മരണിക യുടെ പ്രകാശനം മാര്‍ച്ച് 19 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും.
 
അബുദാബി ഇന്‍റര്‍ നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലെ ബുക്ക്‌ ഫെയര്‍ വേദിയില്‍ വെച്ച് കെ. സച്ചിദാനന്ദന്‍, തോപ്പില്‍ മുഹമ്മദ്‌ മീരാന് നല്കി ക്കൊണ്ടായിരിക്കും  സ്മരണിക പ്രകാശനം.  ചടങ്ങില്‍ സാഹിത്യ സാംസ്കാരിക മണ്ഡല ങ്ങളിലെ പ്രഗല്‍ഭര്‍ പങ്കെടുക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് ചേര്‍ക്കല്‍ കെ. എം. സി. സി. യില്‍ പുരോഗമിക്കുന്നു

March 15th, 2011

dubai-kmcc-logo-big-epathram

ദുബായ്‌ :  പ്രവാസി കള്‍ക്ക്‌  വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് ദുബായ്‌ കെ. എം. സി. സി. ഒരുക്കിയ  ഹെല്‍പ്‌ ഡെസ്‌ക് സേവനം ഏറെ പ്രയോജന കരമാകുന്നു.
 
ഈ മാസം 20 വരെ യാണ് കെ. എം. സി. സി. ഓഫീസില്‍ ഈ സൗകര്യം ലഭ്യമാവുക. ഇതിനകം മുന്നൂറിലധികം പേര്‍  ഇവിടെ വോട്ട് ചേര്‍ത്തി യിട്ടുണ്ട്.

സംസ്ഥാന ത്തെ വിവിധ താലൂക്ക് ഓഫീസു കളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ യഥാ സമയം തപാല്‍ വഴി എത്തിക്കുന്ന ഭാരിച്ച  ഉത്തരവാദിത്വ മാണ് ദുബായ് കെ. എം. സി. സി. ഏറ്റെടുത്തി രിക്കുന്നത്.
 
വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കു ന്നതിന് 60 ദിര്‍ഹം  നല്‍കി, ഇന്ത്യന്‍ കോണ്‍സുലേറ്റിലോ എംബസി യിലോ പാസ്‌പോര്‍ട്ട് കോപ്പി അറ്റസ്റ്റ് ചെയ്യണം എന്നത് ഒഴിവാക്കി സെല്‍ഫ്‌ അറ്റസ്റ്റേഷന്‍ അനുവദിക്കണം എന്നുള്ള കെ. എം. സി. സി, ഒ. ഐ. സി. സി. ഉള്‍പ്പെടെയുള്ള സംഘടന കളുടെ ആവശ്യം അംഗീകരിക്കാന്‍  മുന്‍കൈ  എടുത്ത പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി യെ കെ. എം. സി. സി. കാസര്‍ കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. 

മണ്ഡല ത്തില്‍ നിന്നും വോട്ടര്‍ ലിസ്റ്റില്‍ പേര്  ചേര്‍ക്കാന്‍ ബാക്കിയുള്ള പ്രവാസി വോട്ടര്‍മാര്‍ കെ. എം. സി. സി. ഓഫീസു മായോ മണ്ഡലം കമ്മിറ്റി ഭാരവാഹി കളുമായി ബന്ധപ്പെടണം എന്ന് ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപീകൃതമായി

March 12th, 2011

kjpa-general-body-moideen-koya-epathram

ദുബായ്‌ : കോഴിക്കോട്‌ ജില്ലയില്‍ നിന്നെത്തി യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമവും, കോഴിക്കോടിന്റെ വികസനവും ലക്ഷ്യമാക്കി കോഴിക്കോട്‌ ജില്ലാ പ്രവാസി അസോസിയേഷന്‍ എന്ന പേരില്‍ ഒരു പ്രവാസി കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം ദുബായില്‍ നടക്കുന്നു. ഏപ്രില്‍ അവസാന വാരം നടക്കുന്ന ബാബുരാജ് സംഗീത നിശയില്‍ വെച്ചായിരിക്കും സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.

സത്യസന്ധതയ്ക്ക് പേര് കേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷ തൊഴിലാളികളെ മാനിക്കുന്നതിന്റെ ഭാഗമായി മികച്ച സേവനം അനുഷ്ഠിക്കുന്ന ഒരു ഓട്ടോ ഡ്രൈവറെ തെരഞ്ഞെടുത്ത് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ കൊണ്ട് വന്നു പുരസ്കാരം നല്‍കും.

ജില്ലയില്‍ നിന്നുമുള്ള വിവിധ പ്രാദേശിക സംഘടനകളെയും, പൂര്‍വ വിദ്യാര്‍ത്ഥി സംഘങ്ങളെയും എകൊപിപ്പിക്കുവാന്‍ കോഴിക്കോട്‌ ജില്ലാ പ്രവാസി അസോസിയേഷന്‍ നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് വെങ്കിട്ട് എസ്. മോഹന്‍, ജനറല്‍ സെക്രട്ടറി നിഫ്‌ഷാര്‍ കെ. പി., ട്രഷറര്‍ ബഷീര്‍ ടി. പി. എന്നിവര്‍ ദുബായില്‍ നടന്ന സംഘടനയുടെ ആദ്യ പൊതു യോഗത്തില്‍ പറഞ്ഞു.

മുഖ്യധാരയില്‍ ഇടം കിട്ടാത്ത സാധാരണ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം കാണുകയാണ് ഇന്നത്തെ ആവശ്യം എന്ന് പൊതു യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാധ്യമ പ്രവര്‍ത്തകന്‍ കെ. കെ. മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു.

സംഘടനയുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് 050 5146368 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 14 of 19« First...1213141516...Last »

« Previous Page« Previous « ലോക വനിതാ ദിനത്തിന്റെ നൂറാം വാര്ഷികം
Next »Next Page » കളിക്കളം ബാഡ്മിന്റണ്‍ ടൂര്ണ്ണമെന്റ് ഷാര്‍ജയില്‍ തുടങ്ങി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine