വഞ്ചനാപരമായ നിലപാട് തിരിച്ചറിയുക : എന്‍. എ. നെല്ലിക്കുന്ന്

April 9th, 2011

dubai-kmcc-logo-big-epathram
ദുബായ് : മത ന്യൂന പക്ഷങ്ങളോട് എന്നും വഞ്ചനാ പരമായ നിലപാടാണ് സി. പി. എം. സ്വീകരി ച്ചിട്ടുള്ളതെന്നും, ന്യൂനപക്ഷ ങ്ങളുടെ വോട്ട് നേടാന്‍ മാത്രമാണ് അവരുടെ കാപട്യം നിറഞ്ഞ നയമെന്നും, ഇതു മനസ്സി ലാക്കിയ കേരള ജനത എല്‍. ഡി. എഫ്. നെ പരാജയ പ്പെടുത്താന്‍ കാത്തിരിക്കുക യാണെന്നും കാസര്‍കോട് മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി എന്‍. എ. നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.

നാടിന്‍റെ സമഗ്ര വികസന ത്തിന് വേണ്ടി ആഗ്രഹിക്കുന്ന പ്രവാസി സമൂഹം ചരിത്ര ത്തില്‍ ആദ്യമായി യു. പി. എ. സര്‍ക്കാര്‍ നടപ്പാക്കിയ കന്നി വോട്ട് ഉപയോഗ പ്പെടുത്തണ മെന്നും, നാടിന്‍റെ പുരോഗതിയും ഭദ്രതയും ലക്ഷ്യമാക്കി കെ. എം. സി. സി. ഉള്‍പ്പെടെ യു. ഡി. എഫ്. ന്‍റെ വിവിധ പ്രവാസി സംഘടനകള്‍, പ്രവാസി കുടുംബ ങ്ങള്‍ക്കിട യില്‍ നടത്തി വരുന്ന ഹൈടെക് ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ ഏറെ പ്രശംസനീയ മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യു. ഡി. എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെ ടെലിഫോണിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സലാം കന്യാപാടി അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക സ്വാഗതവും, ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : സലാം കന്യാപാടി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാഹിത്യ സമീക്ഷ പുരസ്കാര ദാനം

April 7th, 2011

aadu-jeevitham-benyamin-epathram

ദുബായ്‌ : പ്രവാസി ബുക്ക്‌ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന സാഹിത്യ സമീക്ഷ പുരസ്കാര ദാനം ഏപ്രില്‍ 8 വെള്ളിയാഴ്ച ദുബായ്‌ കരാമയിലെ വൈഡ്‌ റേഞ്ച് റെസ്റ്റോറന്റില്‍ നടക്കും. വൈകുന്നേരം 4:30ന് ആരംഭിക്കുന്ന പരിപാടി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ബെന്യാമിന്‍, അര്‍ഷാദ്‌ ബത്തേരി, വിജയന്‍ പാറയില്‍ റഫീഖ്‌ തിരുവള്ളൂര്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

ആദ്യ പുരസ്കാരത്തിന് അര്‍ഹമായ “ആടു ജീവിതം” രചിച്ച ബെന്യാമിന് കുരീപ്പുഴ ശ്രീകുമാര്‍ പുരസ്കാരം നല്‍കും.

തുടര്‍ന്ന് നടക്കുന്ന സിമ്പോസിയത്തില്‍ “ആടു ജീവിതത്തിലെ കീഴാള പരിപ്രേക്ഷ്യം” എന്ന വിഷയം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ അവതരിപ്പിക്കും. ബഷീര്‍ തിക്കോടി, ജ്യോതികുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇസ്മയില്‍ മേലടി സിമ്പോസിയം നിയന്ത്രിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ വാര്‍ഷികാഘോഷം

April 7th, 2011

logo-oruma-orumanayoor-epathram
അബുദാബി : ഒരുമനയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ വാര്‍ഷികാ ഘോഷം ഏപ്രില്‍ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ നടക്കും.

വാര്‍ഷികാഘോഷ പരിപാടിയോട് അനുബന്ധിച്ച് ഒരുമ കുടുംബ സംഗമ ത്തില്‍ അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍, ഗാനമേള എന്നിവ ഉണ്ടായി രിക്കും. മികച്ച സേവന ത്തിനുള്ള ഒരുമ ഒരുമനയൂര്‍ ശ്രവ്യ മാധ്യമ അവാര്‍ഡ്‌ ദാനം ഇതോടനുബന്ധിച്ച് ഉണ്ടാവും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രോഗ്രസീവ്‌ ചാവക്കാട്‌ ജനറല്‍ ബോഡിയും വല്‍സലന്‍ രക്തസാക്ഷി അനുസ്മരണവും

April 7th, 2011

valsan-chavakkad-epathram

ദുബായ് : ദുബായിലെ ചാവക്കാട് നിവാസി കളായ പുരോഗമന ജനാധിപത്യ വിശ്വാസി കളുടെ കൂട്ടായ്മ ‘പ്രോഗ്രസീവ്‌ ചാവക്കാട്‌’  ജനറല്‍ ബോഡിയും ധീര രക്തസാക്ഷി സഖാവ്. കെ. പി. വല്‍സലന്‍ രക്തസാക്ഷി അനുസ്മരണവും ഏപ്രില്‍ 8 വെള്ളിയാഴ്ച ഉച്ചക്ക്‌ 1 മണിക്ക് ദേര ഹോര്‍ലാന്‍സ് മദ്രസ്സാ ഹാളില്‍ വെച്ച് നടത്തും. വിവരങ്ങള്‍ക്ക് വിളിക്കുക : 050 54 47 269 – 050 49 40 471

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനവിരുദ്ധ സര്‍ക്കാരിന് എതിരായ പോരാട്ടത്തിന് കര്‍മ്മ നിരതരാവുക

April 7th, 2011

dubai-kmcc-kasgd-epathram
ദുബായ്‌ : കേരള ത്തിലെ ഇടത് പക്ഷ സര്‍ക്കാറിന്‍റെ ജനദ്രോഹ നടപടി കള്‍ക്ക് എതിരായ പോരാട്ടത്തിന് പ്രവാസികള്‍ കര്‍മ്മ രംഗത്ത് ഇറങ്ങണം എന്നു മുസ്ലീം ലീഗ് കാസര്‍കോട്ട് ജില്ലാ സെക്രട്ടറി എ. ജി. സി. ബഷീര്‍.
 
ഭരണ നേട്ടമായി ഒന്നും പറയാനില്ലാ തിരിക്കുമ്പോള്‍ കള്ള പ്രചരണ ങ്ങളിലൂടെയും കുതന്ത്രങ്ങളി ലൂടെയും ഭരണം നിലനിര്‍ത്താനുള്ള വ്യാമോഹങ്ങ ളുടെ തുടര്‍ചലന ങ്ങളാണ് ഇടതു മുന്നണി യില്‍ നടക്കുന്നത്. ഇടത് മുന്നണി യുടെ ദുര്‍ഭരണ ത്തില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കൈവന്നിരിക്കുന്ന ഈ അവസരം പൂര്‍ണ്ണമായും പ്രയോജന പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ദുബായ്‌ കെ. എം. സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപക്ഷം 2011 ല്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. ചരിത്ര ത്തില്‍ ആദ്യമായി പ്രവാസി കള്‍ക്ക് ലഭിച്ച വോട്ടവകാശം പൂര്‍ണമായും വിനിയോഗിക്കാന്‍ യു. ഡി. എഫ് അനുഭാവി കള്‍ക്ക് അവസരം നല്‍കുന്ന പ്രത്യേക വോട്ടു വിമാനം ഉള്‍പ്പെടെയുള്ള കെ. എം. സി. സി. യുടെ പ്രചരണ പരിപാടി ഏറെ പ്രയോജനകരവും പ്രശംസ നീയവു മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സലാം കന്യാപ്പാടി അദ്ധ്യക്ഷത വഹിച്ചു.

ദുബായ്‌ കെ. എം. സി. സി. ആക്ടിംഗ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ്. നേതാക്കളായ സി. ബി. ഹനീഫ്, മുഹമ്മദ് റാഫി പട്ടേല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഒ. കെ. ഇബ്രാഹിം, ഹനീഫ് ചെര്‍ക്കള, ഇസ്മായില്‍ എറാമല, ഗഫൂര്‍ എരിയാല്‍, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഖലീല്‍ പതിക്കുന്ന്, സക്കരിയ ദാരിമി, അയൂബ് ഉറുമി, നൗഷാദ് കന്യാപ്പാടി, നൂറുദ്ദിന്‍ സി. എച്ച്., ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമ്മദ് താജുദ്ധീന്‍ പൈക്ക, ജമാല്‍ ബായക്കട്ട, നൂറുദ്ദിന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, കരിം മൊഗര്‍, നൗഷാദ് പെര്‍ള, സുബൈര്‍ കുബന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കളായ എന്‍. എ. നെല്ലിക്കുന്ന്, പി. ബി. അബ്ദുല്‍ റസാഖ് എന്നിവര്‍ ടെലിഫോണിലൂടെ യോഗത്തെ അഭി സംബോധന ചെയ്തു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക സ്വാഗതവും, ഹസൈനാര്‍ ബീജന്തടുക്ക നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 12 of 19« First...1011121314...Last »

« Previous Page« Previous « ടെലി സിനിമ 'കര്‍ഷകന്‍' യു. എ. ഇ. യില്‍ പ്രദര്‍ശിപ്പിക്കുന്നു
Next »Next Page » പ്രോഗ്രസീവ്‌ ചാവക്കാട്‌ ജനറല്‍ ബോഡിയും വല്‍സലന്‍ രക്തസാക്ഷി അനുസ്മരണവും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine