ദുബായ് : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വ ത്തില്‍ നടത്താന്‍ തീരുമാനി ച്ചിരുന്ന രണ്ടാമത് ‘മലബാര്‍ പ്രവാസി ദിവസ് 2011’ സപ്തംബര്‍ നാലിന് കോഴിക്കോട് ‘കാലിക്കറ്റ് ടവറി’ല്‍ നടക്കും.
ഈ പരിപാടിക്ക് മുന്നോടി യായി മാധ്യമ സെമിനാറും ഉണ്ടാവും. മുഖ്യമന്ത്രി യെയും കേന്ദ്ര മന്ത്രി മാരെയും മറ്റു സംസ്ഥാന മന്ത്രി മാരെയും മലബാറില്‍ നിന്നുള്ള ജന പ്രതിനിധി കളെയും ഉള്‍പ്പെടുത്തി പരിപാടി സംഘടി പ്പിക്കാനാണ് തീരുമാനം.
പ്രവാസി കളുടെ പ്രശ്‌നങ്ങള്‍, മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, മലബാറിന്‍റെ സമഗ്ര വികസനം എന്നിങ്ങനെ യുള്ള വിഷയ ങ്ങളാണ് ‘പ്രവാസി ദിവസി’ ല്‍ ചര്‍ച്ച ചെയ്യുക.
പ്രവാസി ദിവസിന്‍റെ വിജയ ത്തിനായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി ദിവസിന്‍റെ സുഗമമായ നടത്തിപ്പിന് ജൂലായ് 29 ന് കോഴിക്കോട് അളകാപുരി ഹാളില്‍ വൈകിട്ട് അഞ്ചിന് വിപുലമായ സ്വാഗത സംഘം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതായി എം. പി. സി. സി. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ അബ്ദുറഹിമാന്‍ ഇടക്കുനി അറിയിച്ചു.
സ്വാഗത സംഘ ത്തിന്‍റെ പ്രസ്തുത യോഗത്തില്‍ മലബാറിലേയും ഇപ്പോള്‍ നാട്ടിലുള്ള വരുമായ എല്ലാ പ്രവാസി സംഘടനാ പ്രവര്‍ത്തകരേയും പങ്കെടുപ്പിക്കണം എന്ന് മലബാര്‍ ഭാഗത്തുള്ള എല്ലാ പ്രവാസി സംഘടന കളെയും അറിയിക്കുന്നു. കോഴിക്കോട് എം. പി. എം. കെ. രാഘവന്‍ മുഖ്യ രക്ഷാധികാരി യായാണ് കമ്മിറ്റി രൂപീകരിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് യു. എ. ഇ. യില്‍ 055 80 40 272 എന്ന നമ്പരിലും,
നാട്ടില്‍ 99 46 44 3278, 97 47 47 8000 എന്നീ നമ്പരുകളിലും ബന്ധപ്പെടുക.