
ദമാം : സൗദി അറേബ്യ യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ – സൗദി’ രൂപീകരിച്ചു.
നിസാം യൂസുഫ് (പ്രസിഡന്‍റ്), സജികുമാര്‍ (ജന.സെക്രട്ടറി), അഭിലാഷ് (ട്രഷറര്‍), അജയകുമാര്‍ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
ദമാം കേന്ദ്രമായി ആരംഭിച്ച വെണ്മ, സാമൂഹിക സാംസ്കാരിക മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന തിനോടൊപ്പം വെഞ്ഞാറമൂടിന്‍റെ വികസന കാര്യങ്ങളില്‍ പങ്കാളികള്‍ ആകുവാനും ‘വെണ്മ – സൗദി’ യുടെ അംഗങ്ങള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ നടത്തുവാനും ഉദ്ദേശിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന വെഞ്ഞാറമൂട് നിവാസികള്‍ സൗദി അറേബ്യ യില്‍ ബന്ധപ്പെടുക : 05 48 21 34 54.
eMail : venmasaudi at gmail dot com, venmasaudi at yahoo dot com
– അയച്ചു തന്നത് : സജികുമാര്‍ വെഞ്ഞാറമൂട്, ദമാം (സൗദി അറേബ്യ).





അബുദാബി : 3 0 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദലിക്ക് അബുദാബി അല്‍തൈഫ് ജീവനക്കാര്‍ യാത്രയയപ്പ് നല്കി. പ്രവാസ ജീവിത ത്തില്‍ നിന്ന് തനിക്ക് ലഭിച്ച പ്രവൃത്തി പരിചയവും സുഹൃദ്ബന്ധങ്ങളും അദ്ദേഹം സ്മരിച്ചു. ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തില്‍ നീരജ്, ബാബു, അരുണ്‍, രാജു എന്നിവര്‍ പ്രസംഗിച്ചു.





















