കളിവീട് ദുബായില്‍ വെള്ളിയാഴ്ച്ച

October 23rd, 2011

yks-kaliveedu-at-ksc-ePathram
ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ സംഘടി പ്പിച്ചിരിക്കുന്ന കളിവീടിന്റെ ദുബായ് എഡിഷന്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഹോര്‍ലാന്‍സ് ബസ്‌ സ്റ്റേഷന് എതിര്‍ വശത്തുള്ള അല്‍യാസ്മി ബില്‍ഡിങ്ങില്‍ വെച്ച് നടക്കും.

അഭിനയം, ഭാഷ, ചിത്രരചന എന്നീ മേഖല കളെ അധികരിച്ച് സംഘടി പ്പിച്ചിരിക്കുന്ന കളിവീടില്‍ 5 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യ മായിരിക്കും എന്ന് യുവ കലാ സാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറി സത്യന്‍ മാറഞ്ചേരി അറിയിച്ചു.

കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ കാരയില്‍, നാടക പ്രവര്‍ത്തകനും അഭിനേതാവുമായ ഷാജഹാന്‍ ഒറ്റത്തയ്യില്‍, കെ. പി. എ. സി. സജു, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ കളിവീടിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 677 63 56, 050 – 140 13 39 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളിവീടിന് തുടക്കം കുറിച്ചു

October 21st, 2011

അബുദാബി: യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ വിവിധ എമിറേറ്റു കളില്‍ സംഘടിപ്പിക്കുന്ന കളിവീട് 2011 എന്ന കുട്ടികളുടെ ക്യാമ്പിന് അബുദാബി യില്‍ തുടക്കം കുറിച്ചു.

വിവിധ മേഖല കളിലെ പ്രമുഖര്‍ നേതൃത്വം നല്‍കിയ കളിവീട്, ചിത്രകാരന്‍ രാജീവ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി വൈസ് പ്രസിഡന്‍റ് രാജന്‍ ആറ്റിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ. ആര്‍. ജോഷി ക്യാമ്പിനെ ക്കുറിച്ച് വിശദീകരിച്ചു.

അപര്‍ണ സുരേഷിന്‍റെ നാടന്‍ പാട്ടോടെ ആരംഭിച്ച കളിവീട്ടില്‍ ചിത്രകല, മലയാള ഭാഷ, അഭിനയം, ശാസ്ത്രം, സംഗീതം എന്നിങ്ങനെ തരം തിരിച്ച വിവിധ ഗ്രൂപ്പു കളിലായി പരിപാടി കള്‍ നടന്നു.

ജോഷി ഒഡേസ, ഹരീഷ്, പവിത്രന്‍, കെ. പി. എ. സി സജു, മധു പരവൂര്‍, ഇ. പി. സുനില്‍, ലക്ഷ്മണന്‍, നവീന്‍, ദിവ്യവിമല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നൂറിലേറെ കുട്ടികള്‍ പങ്കെടുത്ത കളിവീട് നാടന്‍ പാട്ടു കളുടെയും കളികളുടേയും സംഗമ വേദിയായി മാറി.

സമാപന സമ്മേളനം കേരള സോഷ്യല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് ബാബു വടകര ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രശേഖരന്‍ സ്വഗതവും അബൂബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു. ദിവ്യ വിമലിന്‍റെ നേതൃത്വ ത്തില്‍ ഗാനമേളയും അരങ്ങേറി.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി ‘കളിവീട് – 2011’

October 11th, 2011

yks-kaliveedu-at-ksc-ePathram
അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ ക്യാമ്പുകള്‍ ‘കളിവീട് – 2011’ എന്ന പേരില്‍ അരങ്ങേറും.

അബുദാബി, മുസ്സഫ, ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലായി നടക്കുന്ന കളിവീടിന്‍റെ ആദ്യത്തെ എഡിഷന്‍ അബുദാബി യില്‍ ഒക്ടോബര്‍ 14 വെള്ളിയാഴ്ച നാല് മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും.

മലയാള ഭാഷ യുടെ മാധുര്യത്തെ കുട്ടികള്‍ക്കായി പരിചയ പ്പെടുത്തുന്ന കളിവീട്ക്യാമ്പ് അഭിനയം, ചിത്രകല, ശാസ്ത്രം, സംഗീതം എന്നീ വിഷയ ങ്ങളെ അധികരിച്ചാണ് രൂപ പ്പെടുത്തി യിരിക്കുന്നത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്യാമ്പി ലേക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കും. അബുദാബി യില്‍ നടക്കുന്ന ക്യാമ്പിന് ജോഷി ഒഡേസ, ഇ. പി. സുനില്‍, കെ. പി. എ. സി. സജു, ദിവ്യ വിമല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക് 050 – 32 82 526, 050 – 720 23 48, 050 – 78 25 809 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിയന്‍ സ്റ്റഡി സെന്‍റര്‍ അബുദാബി യില്‍

October 4th, 2011

gandhiyan-study-centre-abudhabi-ePathram
അബുദാബി : ഗള്‍ഫില്‍ ആദ്യമായി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ പഠിപ്പിക്കുക, ഗാന്ധിയെ ക്കുറിച്ചുള്ള അറിവുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്ക് പകര്‍ന്നു നല്‍കുക, പരിസ്ഥിതി സംരക്ഷണം, സ്വാശ്രയത്വം, ലളിത ജീവിതം, അഹിംസാ സിദ്ധാന്തം, സത്യാഗ്രഹം തുടങ്ങിയ വിഷയ ങ്ങള്‍ പ്രചരിപ്പിക്കുക എന്നിവ യാണ് ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ലക്ഷ്യങ്ങള്‍.

അബുദാബി അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വിദ്യാര്‍ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത യോഗ ത്തില്‍ സ്‌കൂള്‍ ചെയര്‍മാന്‍ പി. ബാവഹാജി ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. വി. ദാമോദരന്‍, എം. കെ. രവി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

മഞ്ചേരി യിലെ കേരള ഗാന്ധിഗ്രാം സെക്രട്ടറി ഗാന്ധിഗ്രാം ഷാജി, ഗാന്ധിയന്‍ സ്റ്റഡി സെന്‍ററിന്‍റെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.

യു. എ. ഇ. യില്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഗാന്ധിജി യെക്കുറിച്ച് പ്രശേ്‌നാത്തരി സംഘടിപ്പിക്കും. വിജയിക്കുന്ന കുട്ടികള്‍ക്ക് രാജ്ഘട്ട് സന്ദര്‍ശന ത്തിനുള്ള അവസരവും സമ്മാന ങ്ങളും നല്‍കുമെന്ന് ഷാജി പറഞ്ഞു.

സ്‌കൂള്‍ ഹെഡ്‌ഗേള്‍ ഗാന്ധിജി യുടെ സന്ദേശം വായിച്ചു. ഹെഡ്‌ബോയ് നിസ് നൂറുദ്ദീന്‍ ചടങ്ങ് നിയന്ത്രിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാജി സലീം നന്ദി പറഞ്ഞു. ഗാന്ധിയന്‍ തത്ത്വ ങ്ങളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച വേദിയില്‍ ആയിരുന്നു ഉദ്ഘാടന ചടങ്ങ്.

ഉദ്ഘാടന പരിപാടിക്കു ശേഷം പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹാരീസിന്‍റെ യും ഗാന്ധിഗ്രാം ഷാജി യുടെയും നേതൃത്വ ത്തില്‍ അല്‍നൂര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ ശുചീകരണ യജ്ഞം നടത്തി.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍. ആര്‍. ഐ. ധന സഹായം നല്‍കി

August 21st, 2011

ദുബായ് : കണ്ണൂര്‍ ജില്ല യിലെ മയ്യില്‍ പഞ്ചായത്തിലെ കുറ്റാട്ടൂര്‍, കൊളച്ചേരി നിവാസി കളുടെ പ്രവാസി കൂട്ടായ്മ മയ്യില്‍ എന്‍. ആര്‍. ഐ. യുടെ ആഭിമുഖ്യ ത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസ ധനസഹായം നല്‍കി.

കമ്പില്‍ മാപ്പിള ഹൈസ്‌കൂള്‍, കുറ്റിയാട്ടൂര്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍, നണിയൂര്‍ നമ്പ്രം ഹിന്ദു എ. എല്‍. പി. സ്‌ക്കൂള്‍, മയ്യില്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂള്‍ എന്നിവിട ങ്ങളിലെ 20 വിദ്യാര്‍ഥി കള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക.

വിവിധ സ്‌ക്കൂളുകളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് എം. എല്‍. എ. ജയിംസ് മാത്യു ധന സഹായം നല്‍കി. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വാര്‍ഡ് മെമ്പര്‍മാര്‍, സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍മാര്‍, എന്‍. ആര്‍. ഐ. പ്രതിനിധി അബ്ദുല്‍ കാദര്‍ എന്നിവര്‍ സംസാരിച്ചു. എന്‍. ആര്‍. ഐ. പ്രസിഡന്‍റ് പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എല്‍. എം. രഞ്ജിത്ത് നന്ദിയും പറഞ്ഞു.

-വാര്‍ത്ത അയച്ചു തന്നത് : പ്രകാശന്‍ കടന്നപ്പള്ളി, ദുബായ്

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 2 of 812345...Last »

« Previous Page« Previous « കൃഷ്ണ പിള്ളയും അച്യുത മേനോനും കാലത്തിനു മുന്‍പേ നടന്ന വഴി കാട്ടികള്‍
Next »Next Page » അബുദാബിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine