കഥാ രചനാ മത്സരം

June 29th, 2011

bhavana-arts-logo-epathram ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്ക പ്പെടുന്ന കഥ കള്‍ക്ക്‌ സമ്മാനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം. എ. ഷാനവാസ്, ആര്‍ട്‌സ് സെക്രട്ടറി, ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, പി. ബി. നമ്പര്‍ 117293, ദുബായ്, യു. എ. ഇ. എന്ന വിലാസ ത്തിലോ shanjaz at yahoo dot com എന്ന ഇ – മെയിലിലോ ജൂലൈ 18 ന് മുന്‍പായി അയക്കുക.
വിശദ വിവരങ്ങള്‍ക്ക് : 050 – 49 49 334

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

കോലായ കൂട്ടായ്മ – ജൂലൈ 6 ന്

June 27th, 2011

അബുദാബി : സാഹിത്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ യായ ‘കോലായ’ യുടെ ഇരുപത്തി ആറാമത്‌ ലക്കം ജൂലൈ 6, ബുധനാഴ്ച വൈകിട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

“നോക്കി തെരെഞ്ഞെടുത്ത ഓറഞ്ചുകള്‍” എന്ന ഒമാനി കഥയും പഠനവും എസ്. എ. ഖുദ്സി അവതരിപ്പിക്കും.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 682 31 26

-

വായിക്കുക: , ,

1 അഭിപ്രായം »

കാക്ക : അവലോകനം

June 27th, 2011

kaka-naseer-kadikkad-epathram
അബുദാബി : യുവ കവികളില്‍ ശ്രദ്ധേയനായ നസീര്‍ കടിക്കാട് കാക്കകളെ മുഖ്യ പ്രമേയമാക്കി എഴുതിയ ‘ കാ കാ ‘ എന്ന കൃതിയെ കുറിച്ച് ചര്‍ച്ച യും അവലോകനവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 30 വ്യാഴാഴ്ച രാത്രി 8 മണിക്ക്.

യുവ കലാ സാഹിതി ഒരുക്കുന്ന ഈ പരിപാടിയില്‍ കാക്ക കളെ കുറിച്ച് വര്‍ത്തമാനം പറയാന്‍, കാക്ക കവിതകളുടെ നാട്ടിടവഴി കളിലൂടെ നടക്കാന്‍, നസീറിന്‍റെ കവിത യിലെ കാക്കകള്‍ കഥ പറയുന്നത് കേള്‍ക്കാന്‍ ഓരോ സാഹിത്യ പ്രേമികളെയും ക്ഷണിക്കുന്നു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 31 60 452

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ആഹിര്‍ ഭൈരവ്’ പ്രകാശനം ചെയ്തു

June 26th, 2011

ahir-bhairav-book-releasing-ePathram
ദുബായ്: പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച ഷാജി ഹനീഫ് പൊന്നാനി യുടെ പ്രഥമ ചെറുകഥാ സമാഹാരം ‘ആഹിര്‍ ഭൈരവ്’പ്രകാശനം ചെയ്തു.

പ്രശസ്ത അറബ് ഗ്രന്ഥകാരനും ഇന്തോ – അറബ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി യുടെ സ്ഥാപക മെമ്പറുമായ ഡോ. മഹമൂദ് അല്‍ ഒതൈവി, പ്രശസ്ത ഫോറന്‍സിക്‌ വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ. മുരളീ കൃഷണ ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ബഷീര്‍ തിക്കോടി അദ്ധ്യക്ഷത വഹിച്ചു. ഡോ. കാര്‍ത്തികേയന്‍ നായര്‍, ഡോ. കാസിം, നാരായണന്‍ വെളിയംകോട്, ജ്യോതികുമാര്‍, സുലൈമാന്‍ തണ്ടിലം, വിജു സി. പരവൂര്‍, സലീം ബാബു, നൗഷാദ് പുന്നത്തല, നാസര്‍ കെ. മാങ്കുളം എന്നിവര്‍ സംസാരിച്ചു.

ahir-bhairav-release-audiance-ePathram

‘കഥകളുടെ പ്രതിബദ്ധത’ എന്ന വിഷയം സത്യന്‍ മാടാക്കര അവതരിപ്പിച്ചു. മുഷ്താഖ് കരിയാടന്‍, ഖാദര്‍, ജോസ് കോയിവിള എന്നിവര്‍ കഥാവലോകനം നടത്തി. ലത്തീഫ് മമ്മിയൂര്‍ സ്വാഗതവും കഥാകൃത്ത് ഷാജി ഹനീഫ് പൊന്നാനി നന്ദിയും പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഹിതദാസ് അനുസ്മരണ സദസ്സ്

June 26th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ജൂണ്‍ 28  ചൊവ്വ – രാത്രി  8.30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ലോഹിതദാസ് അനുസ്മരണ സദസ്സ് നടത്തുന്നു. ലോഹി സൃഷ്ടിച്ച കഥാപാത്രങ്ങള്‍, ലോഹി സൃഷ്ടിച്ച കഥാ  മുഹുര്‍ത്തങ്ങള്‍, ലോഹി സൃഷ്ടിച്ച ഗാനരംഗങ്ങള്‍,ലോഹിയുടെ തിരക്കഥ, സംവിധാനത്തിലെ ലോഹി ശക്തി തുടങ്ങിയ വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചര്‍ച്ച, സദസ്യര്‍ പങ്കു വെക്കുന്ന ലോഹിതദാസിന്റെ സിനിമാലോകത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 10 of 19« First...89101112...Last »

« Previous Page« Previous « കൊസാംബിക്കു ചരിത്ര പ്രണാമം
Next »Next Page » സ്വീകരണവും അവാര്‍ഡ് ദാന സമ്മേളനവും »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine