കാവ്യദീപ്തി കവിതാ പുരസ്‌കാരം : സൃഷ്ടികള്‍ ക്ഷണിച്ചു

June 17th, 2011

iringappuram-epathramദുബായ് : സാഹിത്യ രംഗത്തെ പ്രതിഭകളെ പ്രോത്സാഹി പ്പിക്കുന്നതിനു വേണ്ടി ഇരിങ്ങപ്പുറം പ്രവാസി കൂട്ടായ്മ ‘ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം’ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ‘കാവ്യദീപ്തി കവിതാ പുരസ്‌കാര’ ത്തിന് യു. എ. ഇ. യിലെ എഴുത്തു കാരില്‍ നിന്നും കവിതകള്‍ ക്ഷണിച്ചു.

18 വയസിനു മുകളിലുള്ളവര്‍ക്കു പങ്കെടുക്കാം. 40 വരികളില്‍ കൂടാതെയുള്ള കവിതകള്‍ ഇതു വരെ ആനുകാലിക ങ്ങളില്‍ പ്രസിദ്ധീകരി ച്ചിട്ടില്ലാത്ത തുമായിരിക്കണം .

താല്പര്യമുള്ളവര്‍ തങ്ങളുടെ രചനകള്‍ ജൂലൈ 30 നു മുന്‍പേ സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് ഇരിങ്ങപ്പുറം, പി. ബി. നമ്പര്‍ 82412, യു. എ. ഇ. എന്ന വിലാസ ത്തിലോ friendsofiringapuram at gmail dot com എന്ന ഇ -മെയില്‍ വിലാസ ത്തിലോ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
050 22 65 718 ( അഭിലാഷ്‌ വി. ചന്ദ്രന്‍), 050 92 77 031 ( ടി. എം. ജിനോഷ്‌).

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സച്ചിദാനന്ദന്‍ കവിതകള്‍ ചര്‍ച്ച ചെയ്തു

June 10th, 2011

sachidanandan-epathram

അബുദാബി : കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടത്തിയ സാഹിത്യ ചര്‍ച്ചയില്‍ പ്രശസ്ത കവി സച്ചിദാനന്ദന്‍റെ ‘വിക്ക് ‘ എന്ന കവിത ജലീലും ‘സമയം’ എന്ന കവിത ഫൈസല്‍ ബാവയും ചൊല്ലി. കവിതകളെ കുറിച്ചുള്ള പഠനം കൃഷ്ണകുമാറും അവതരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ അജി രാധാകൃഷ്ണന്‍, അഷ്‌റഫ്‌ ചെമ്പാട്, രാജീവ്‌ മുളക്കുഴ തുടങ്ങിയവര്‍ സംസാരിച്ചു. അസ്മോ പുത്തന്‍ചിറ ചര്‍ച്ച നിയന്ത്രിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുവര്‍ണ്ണഭൂമി പ്രകാശനം ചെയ്തു

June 3rd, 2011

suvarnna-bhoomi-cd-release-epathram
അബുദാബി : കവി കുഴൂര്‍ വിത്സന്‍ ചൊല്ലിയ പത്ത് കവിത കളുടെ സി. ഡി. സുവര്‍ണ്ണഭൂമി യുടെ പ്രകാശനം റാസല്‍ഖൈമ യില്‍ നടന്നു. ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ നടന്ന ചടങ്ങില്‍ പൊതു പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി ആറു വയസ്സുകാരി അഖിയക്ക് നല്‍കി ക്കൊണ്ടാണു സുവര്‍ണ്ണ ഭൂമി പ്രകാശനം ചെയ്തത്.

ചടങ്ങിനു രഘുനന്ദനന്‍ മാഷ് നേതൃത്വം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, മാധ്യമ പ്രവര്‍ത്തകരായ സതികുമാര്‍, ശശികുമാര്‍ രത്നഗിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സ്കൂളിലെ കുട്ടികളും കുഴൂര്‍ വിത്സനും കവിതകള്‍ ചൊല്ലി. സുവര്‍ണ്ണഭൂമി യുടെ അവതരണവും കാവ്യ ചര്‍ച്ചകളും തുടര്‍ ദിവസ ങ്ങളില്‍ മറ്റു എമിറേറ്റുകളിലും അരങ്ങേറും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുഴൂര്‍ വില്‍സന്‍റെ ‘സുവര്‍ണ്ണഭൂമി’ സി. ഡി. പ്രകാശനം

May 29th, 2011

kuzhur-vilson-suvarnna-bhoomi-epathram
അബുദാബി : പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സണ്‍ ചൊല്ലിയ പത്ത് കവിതകള്‍ അടങ്ങിയ ‘സുവര്‍ണ്ണഭൂമി’ ഓഡിയോ സി. ഡി. യുടെ പ്രകാശനം ജൂണ്‍ 1 ബുധനാഴ്ച വൈകീട്ട് റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക്ക് സ്കൂളില്‍ വെച്ചു നടക്കും.

പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി, ആറു വയസ്സുകാരി അഖിയക്ക് സുവര്‍ണ്ണഭൂമി യുടെ കോപ്പി നല്‍കി കൊണ്ടാണു പ്രകാശനം. തുടര്‍ന്ന്‍ തൂലിക റാസല്‍ഖൈമ ഒരുക്കുന്ന കുട്ടികളുടെ കാവ്യസായാഹ്നം അരങ്ങേറും. രഘുനന്ദനന്‍ മാസ്റ്റര്‍ കാവ്യസായാഹ്ന ത്തിനു നേതൃത്വം നല്‍കും.

കുഴൂര്‍ വില്‍സന്‍റെ ഒമ്പത് സ്വന്തം കവിതകളും, പി. രാമന്‍റെ ‘നിശബ്ദതയ്ക്ക് ഒരു ചരമ ക്കുറിപ്പ്’ എന്ന കവിതയും ഉള്‍പ്പെട്ടിട്ടുള്ള ‘സുവര്‍ണ്ണഭൂമി’ എന്ന ആദ്യ ചൊല്‍ക്കവിതാ സമാഹാരം പുറത്തിറക്കുന്നത് സ്പീഡ് ഓഡിയോസ്‌.

സുവര്‍ണ്ണഭൂമി അടിസ്ഥാന മാക്കിയുള്ള തുടര്‍ കവിതാ സായാഹ്നങ്ങള്‍ വരും ദിവസ ങ്ങളില്‍ മറ്റു എമിറേറ്റു കളിലും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 – 48 98 738, 050 – 86 69 835

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനം

May 28th, 2011

palm-book-release-epathram
ഷാര്‍ജ : പ്രവാസ ലോകത്തെ ശ്രദ്ധേയരായ രണ്ട് എഴുത്തു കാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്നു. വെള്ളിയോടന്‍ എഴുതിയ ‘ആയ’ എന്ന കഥാ സമാഹാരവും ഷീജാ മുരളി  എഴുതിയ ‘അജന്തയിലെ സുന്ദരി’ എന്ന ലേഖന സമാഹാര വുമാണ് പാം പബ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.

മെയ്‌ 29 ഞായറാഴ്ച വൈകുന്നേരം 5.30 നു കോഴിക്കോട് അളകാപുരി ഹോട്ടല്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ യു. കെ. കുമാരന്‍, സുബൈര്‍ മൂഴിക്കല്‍, പി. എം. രാജന്‍ ബാബു, എം. മനോഹരന്‍, അഡ്വ. മഞ്ചേരി സുന്ദര്‍ രാജ്, പുറന്തോടത്ത് ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 12 of 19« First...1011121314...Last »

« Previous Page« Previous « മാധ്യമ കൂട്ടായ്മ സഹായിക്കും
Next »Next Page » കുഴൂര്‍ വില്‍സന്‍റെ ‘സുവര്‍ണ്ണഭൂമി’ സി. ഡി. പ്രകാശനം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine