ദുബായ്: അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ ചലച്ചിത്രോല്‍സവ ത്തില്‍ സുബൈര്‍ പറക്കുളം സംവിധാനം ചെയ്ത ‘ആയ’ എന്ന ചിത്രത്തിലെ അഭിനയ ത്തിലൂടെ ജയാ രാജീവ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

'ആയ' പിന്നണി പ്രവര്‍ത്തകര്‍: വെള്ളിയോടന്‍, സുബൈര്‍ പറക്കുളം, മുഖ്യാഥിതി റയീസ്
തനിക്ക് പിറക്കാതെ പോയ കുഞ്ഞിന്‍റെ ലാളന കള്‍ക്കായി കാത്തിരിക്കുന്ന ഒരു പോറ്റമ്മ യുടെ മനസ്സിന്‍റെ വിങ്ങലുകള്‍ ഹൃദ്യമായി അവതരി പ്പിച്ചതി ലൂടെ യാണ് ജയാ രാജീവ് ഈ അംഗീകാരം നേടിയത്.
പ്രശസ്ത കഥാകൃത്ത് വെള്ളിയോടന്‍ എഴുതിയ ആയ എന്ന കഥാ സമാഹാര ത്തിലെ കഥ യ്ക്ക് സുബൈര്‍ വെള്ളിയോട് തിരക്കഥയും സംഭാഷണ വും ഒരുക്കി, സുബൈര്‍ പറക്കുളം ക്യാമറയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച് ഹ്രസ്വ ചിത്രമാക്കി യപ്പോള്‍, ജയാ രാജീവിനെ കൂടാതെ വെള്ളിയോടന്‍, ജയ വിനു എന്നിവരും വേഷമിട്ടു.

ആയ യിലെ ഒരു രംഗം
റീനാ സലിം (ശബ്ദ സംവിധാനം), റഫീഖ് വാണിമേല്‍ (കലാ സംവിധാനം) എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival