കോഴിക്കോട് : പ്രശസ്ത ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗ്ഗീസ് (47) അന്തരിച്ചു. ഇന്നു വൈകീട്ട് നാലരയോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന വര്‍ഗ്ഗീസിന്റെ ആരോഗ്യ നില നാലു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടു പോകും. എത്സിയാണ് ഭാര്യ.
മിമിക്രി രംഗത്തു നിന്നും സിനിമയില്‍ എത്തിയ വര്‍ഗ്ഗീസ് രൂപം കൊണ്ടും ശബ്ദം കൊണ്ട് ഹാസ്യത്തിനു തന്റേതായ ഒരു ശൈലി തന്നെ രൂപപ്പെടുത്തി. സിദ്ധിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു മച്ചാന്‍ വര്‍ഗ്ഗീസ്. പിന്നീട് ഇദ്ദേഹം ഹാസ്യ ചിത്രങ്ങളിലെ അവിഭാജ്യ ഘടകമായി മാറി.
മീശ മാധവന്‍, തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൌസ്, ഹിറ്റ്ലര്‍, തൊമ്മനും മക്കളും തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മച്ചാന്‍ വര്‍ഗ്ഗീസ് അഭിനയിച്ച ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രമാണ് അവസാനമായി പുറത്തു വന്നത്. എന്‍. എഫ്. വര്‍ഗ്ഗീസും മച്ചാന്‍ വര്‍ഗ്ഗീസും ഒരേ സമയത്ത് മിമിക്രി വേദികളില്‍ സജീവമായിരുന്ന കാലഘട്ടത്തില്‍ മറ്റുള്ളവരെ മച്ചാനേ എന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന വര്‍ഗ്ഗീസിനെ പെട്ടെന്ന് തിരിച്ചറിയുവാന്‍ അടുപ്പമുള്ളവര്‍ “മച്ചാന്‍ വര്‍ഗ്ഗീസ്” ആക്കി. പിന്നീട് അത് അദ്ദേഹത്തിന്റെ പേരിന്റെ ഭാഗമായി മാറി. കൊച്ചിന്‍ ഹനീഫ – മച്ചാന്‍ വര്‍ഗ്ഗീസ് കൂട്ടുകെട്ട് പല ചിത്രങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: obituary