കൊടുങ്ങല്ലൂരിന്‍റെ വികസനം മുഖ്യം : ടി. എന്‍. പ്രതാപന്‍

April 4th, 2011

election-camp-dubai-udf-kodungallur-epathram
ദുബായ് : ജനങ്ങളോടൊപ്പം നിന്ന് കൊടുങ്ങല്ലൂരിന്‍റെ സമഗ്ര വികസന ത്തിന് പ്രവര്‍ത്തിക്കും എന്ന് ദുബായ് കൊടുങ്ങല്ലൂര്‍ മണ്ഡലം യു. ഡി. എഫ്. കണ്‍വെന്‍ഷനെ ഫോണിലുടെ അഭിസംബോധന ചെയ്തു കൊണ്ട് കൊടുങ്ങല്ലൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയും നാട്ടിക മണ്ഡലം എം. എല്‍. എ. യുമായ ടി. എന്‍. പ്രതാപന്‍ പറഞ്ഞു.

കൊടുങ്ങല്ലൂരില്‍ പ്രചാരണ പര്യടനം പോലീസ് മൈതാനിയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കമല്‍ ഉദ്ഘാടനം ചെയ്യുന്നതും പ്രമുഖ വ്യക്തിത്വ ങ്ങള്‍ സംബന്ധിക്കുന്നതും തന്‍റെ കൊടുങ്ങല്ലൂരിലെ വിജയ ത്തിനു തിളക്കും കൂട്ടുമെന്നും ലീഡര്‍ കരുണാകരന്‍റെ തട്ടകമായ മാള ഉള്‍പ്പെടുന്ന മണ്ഡല ത്തില്‍ നിന്ന് എം. എല്‍. എ. ആകുന്നത് താന്‍ വലിയ ബഹുമതി യായി കരുതുന്ന തായും അദ്ദേഹം പറഞ്ഞു. കെ. എം. സി. സി. മണ്ഡലം പ്രസിഡന്‍റ് കെ. എസ്.ഷാനവാസ് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു.

ഒ. ഐ. സി. സി. ഷാര്‍ജ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് വി .കെ മുരളീധരന്‍ മുഖ്യാതിഥി ആയിരുന്നു. ഗഫൂര്‍ തളിക്കുളം മുഖ്യ പ്രഭാഷണം നടത്തി. ഉബൈദ് ചേറ്റുവ, നസീര്‍ മാള, പി. എ. ഫാറൂക്ക്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അലി കാക്കശ്ശേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഷ്‌റഫ് കൊടുങ്ങല്ലൂര്‍ ചെയര്‍മാനും നസീര്‍ മാള കണ്‍വീനറും കെ. എസ്. ഷാനവാസ് ട്രഷററു മായി തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റിക്ക് രൂപം നല്‍കി. ബഷീര്‍ മാമ്പ്ര സ്വാഗതവും സത്താര്‍ നന്ദിയും പറഞ്ഞു.

-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു

March 30th, 2011

riyadh-indian-media-forum-logo-epathram

റിയാദ്: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അപലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും വധ ഭീഷണി മുഴക്കിയതും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും പ്രവര്‍ത്തക സമിതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആക്രമണം നടത്തിയതും മാധ്യമ പ്രവര്‍ത്തകനെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭരണ ഘടനാപരമായി ഉത്തരവാദപ്പെട്ട പദവിയിലുള്ള ജന പ്രതിനിധിയുടെ നേതൃത്വത്തിലാണെന്ന ആരോപണം സത്യമാണെങ്കില്‍ അത് ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണതയാണെന്നും തെറ്റിന്റെ ഗൌരവം മനസിലാക്കി ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയ്യാറവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ആക്രമണം നടത്തിയ വര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാവേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമാണ്.

(അയച്ചു തന്നത് : നജീം കൊച്ചുകലുങ്ക്, റിയാദ്‌)

- ജെ.എസ്.

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

അഴിമതിയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം : ദല

February 17th, 2011

corruption-in-india-epathram
ദുബായ്‌ : ലോക ജനതയ്ക്ക്‌ മുന്‍പാകെ ഇന്ത്യയ്ക്ക്‌ അപമാനമായി രാജ്യത്ത് ഉയര്‍ന്നു വരുന്ന അഴിമതിയുടെ വാര്‍ത്തകളില്‍ ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ആശങ്ക രേഖപ്പെടുത്തി. ഭൂമി കുംഭകോണം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്‌ ഫ്ലാറ്റ്‌, 2ജി സ്പെക്ട്രം തുടങ്ങി ന്യായാധിപന്മാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെയും കുത്തകകളുടെ ഇടനിലക്കാര്‍ മന്ത്രി നിയമനങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്നതിന്റെയും വാര്‍ത്തകള്‍ നിയമ നിര്‍മ്മാണ സഭയും, എക്സിക്യൂട്ടിവും, ജുഡീഷ്യറിയും മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും മാധ്യമ രംഗം പോലും അഴിമതി വിമുക്തമല്ല എന്നാണ് വെളിവാക്കുന്നത് എന്ന് ദല ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

നാരായണന്‍ വെളിയംകോടാണ് പ്രമേയം അവതരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് എ. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ കെ. അബ്ദുല്‍ റഷീദ്‌ വരവ് ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. കെ. വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അശ്വിന്‍ സുരേഷ് വരച്ച കെ. കരുണാകരന്റെ ഛായാചിത്രം മുരളീധരന് കൈമാറി

February 16th, 2011

ashwin-painting-of-k.karunakaran-epathram

ദുബായ് : അന്തരിച്ച ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ യു. എ. ഇ. യില്‍ പുതുതായി രൂപീകരിച്ച ‘കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍’ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷ് വരച്ച ലീഡറുടെ ഛായാചിത്രം കെ. മുരളീധരന് കൈമാറി.

ദുബായ് രാജ്യാന്തര ചലച്ചിത്ര മേള യോടനുബന്ധിച്ചു നടത്തിയ ചിത്ര രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിന്‍, ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

പ്രകാശന്‍ കടന്നപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടതുപക്ഷ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് പ്രവാസികളുടെ കൂടി ആവശ്യം : ടി. ജെ. ആഞ്ചലോസ്

February 15th, 2011

tj-anjalose-epathram
അബുദാബി: കേരള ത്തില്‍ ഭരണം പൂര്‍ത്തി യാക്കാന്‍ പോകുന്ന ഇടതു പക്ഷ സര്‍ക്കാര്‍ അധികാര ത്തില്‍ തുടരേണ്ടത് പ്രവാസി കളുടെ കൂടി ആവശ്യ മാണെന്ന് തെളിയിക്കുന്ന ക്ഷേമ പ്രവര്‍ത്തന ങ്ങളാണ് പ്രവാസി മേഖല യില്‍ സര്‍ക്കാര്‍ നടപ്പാക്കിയ തെന്ന് സി. പി. ഐ. സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ടി. ജെ. ആഞ്ചലോസ് അഭിപ്രായപ്പെട്ടു.

യുവകലാ സാഹിതി അബുദാബി സമ്മേളനം കേരള സോഷ്യല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി ക്ഷേമ നിധി നടപ്പാക്കിയും പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയും പ്രവാസി മേഖല യിലെ പ്രവര്‍ത്തന ങ്ങള്‍ക്കു ശക്തമായ തുടക്കം കുറിച്ച ഇടതു പക്ഷ സര്‍ക്കാര്‍ കേരള താത്പര്യ ത്തിനനുസൃത മായി സ്മാര്‍ട്ട് സിറ്റി നടപ്പാക്കി യതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാന മാണ് കേരളം എന്ന ഇമേജ് അന്താരാഷ്ട്ര തലത്തില്‍ വളര്‍ത്തി യെടുത്തു വെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിര്‍ദിഷ്ട നികുതി സമ്പ്രദായ ത്തെ ചെറുത്തു തോല്പിക്കാന്‍ മറ്റു പ്രവാസി സംഘടന കളുമായി ചേര്‍ന്നു കൊണ്ട് പ്രക്ഷോഭ ങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ യുവകലാ സാഹിതി മുന്നോട്ടു വരണമെന്ന് അദ്ദേഹം പ്രവര്‍ത്തക രോട് ആഹ്വാനം ചെയ്തു.

‘ഉറങ്ങാതിരിക്കാം ഉണര്‍ന്നേയിരിക്കാം’ എന്നു തുടങ്ങുന്ന അവതരണ ഗാന ത്തോടെയാണ് സമ്മേളന പരിപാടി കള്‍ക്ക് തുടക്കം കുറിച്ചത്.  യുവകലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേം ലാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി എം. സുനീര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ആസിഫ് സലാം വരവു ചെലവ് കണക്കും ഇ. ആര്‍. ജോഷി ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. അനില്‍ കെ. പി. അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവാസി നികുതി പദ്ധതി നടപ്പാക്കരു തെന്നുള്ള പ്രതിഷേധ പ്രമേയവും സ്മാര്‍ട്ട് സിറ്റി നടപ്പാക്കിയ കേരള സര്‍ക്കാറി നോടുള്ള അഭിനന്ദന പ്രമേയവും ഹാഫിസ് ബാബു അവതരിപ്പിച്ചു.

വയലാര്‍, തോപ്പില്‍ ഭാസി, പി. ഭാസ്‌കരന്‍, അരുണ ആസിഫലി എന്നിവരുടെ നാമധേയ ത്തിലുള്ള വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് അംഗങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ചയില്‍ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ചുകൊണ്ട് സുനില്‍ ബാഹുലേയന്‍, ഇസ്‌കന്തര്‍ മിര്‍സ, ഫൈസല്‍ ടി. എ., നൗഷാദ്, സജു കുമാര്‍ കെ. പി. എ. സി., ഷെജീര്‍, മുഹമ്മദ് ഷെരീഫ്, ഷിഹാസ് ഒരുമനയൂര്‍, ദേവി അനില്‍ എന്നിവര്‍ പങ്കെടുത്തു.

യുവകലാ സാഹിതി ദുബായ് പ്രസിഡന്റ് വിജയന്‍ നാണിയൂര്‍, ഷാര്‍ജ പ്രസിഡന്റ് പി. എന്‍. വിനയ ചന്ദ്രന്‍, മുഗള്‍ ഗഫൂര്‍, കെ. കെ. ജോഷി, ബാബു വടകര, കുഞ്ഞിലത്ത് ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു.  പുതിയ പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള ഭാരവാഹി കളെ പി. കുഞ്ഞിക്കണ്ണന്‍ പരിചയപ്പെടുത്തി.

കെ. വി. പ്രേം ലാല്‍ (പ്രസിഡന്റ്), ഇ. ആര്‍. ജോഷി, കെ. രാജന്‍ (വൈസ് പ്രസിഡന്റുമാര്‍), എം. സുനീര്‍ (ജനറല്‍ സെക്രട്ടറി), പി. ചന്ദ്രശേഖര്‍, സുനില്‍ ബാഹുലേയന്‍ (ജോ. സെക്രട്ടറിമാര്‍), പി. എ. സുബൈര്‍ (ട്രഷറര്‍), അബൂബക്കര്‍ (കലാ വിഭാഗം സെക്രട്ടറി), മുഹമ്മദ് ഷെരീഫ് (കലാ വിഭാഗം അസി. സെക്രട്ടറി), യൂനുസ് ബാവ (കണ്‍വീനര്‍, പി. ഭാസ്‌കരന്‍ സ്മാരക മ്യൂസിക് ക്ലബ്), ജോഷി ഒഡേസ (സാഹിത്യ വിഭാഗം സെക്രട്ടറി), സജുകുമാര്‍ കെ. പി. എ. സി. (തിയേറ്റര്‍ ക്ലബ് കണ്‍വീനര്‍), ഹരി അഭിനയ (തിയേറ്റര്‍ ഗ്രൂപ്പ് അസി. കണ്‍വീനര്‍), അനില്‍ വാസുദേവ് (മുസഫ യൂണിറ്റ് കണ്‍വീനര്‍), ജിബിന്‍ (മഫ്റഖ് യൂണിറ്റ് കണ്‍വീനര്‍), കുഞ്ഞിലത്ത് ലക്ഷ്മണന്‍ (ബാലവേദി കണ്‍വീനര്‍), ദേവി അനില്‍ (ബാലവേദി ജോ. കണ്‍വീനര്‍), ഷക്കീല സുബൈര്‍ (വനിതാ വിഭാഗം കണ്‍വീനര്‍), ഷൈലജ പ്രേം ലാല്‍ (വനിതാ വിഭാഗം ജോ. കണ്‍വീനര്‍) എന്നിവരാണു പുതിയ ഭാരവാഹികള്‍.

സമ്മേളന ത്തില്‍ പി. ചന്ദ്രശേഖര്‍ സ്വാഗതവും സുനില്‍ ബാഹുലേയന്‍ നന്ദിയും പറഞ്ഞു.  വിവിധ കലാപരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 7« First...34567

« Previous Page« Previous « പൊതുമാപ്പ് ലഭിച്ചവര്‍ക്ക് യാത്രാ നിരക്കില്‍ ഇളവ്
Next »Next Page » അശ്വിന്‍ സുരേഷ് വരച്ച കെ. കരുണാകരന്റെ ഛായാചിത്രം മുരളീധരന് കൈമാറി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine