ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ഒ. എം. അബൂബക്കര്‍, കവിതാ വിഭാഗത്തില്‍ നന്ദാദേവി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
‘നിങ്ങളുടെ എഴുതാതെ പോയ ആത്മകഥയില്‍ ഒരു കാഞ്ഞിര മരം വേരുറപ്പിച്ചപ്പോള്‍’ എന്ന ഒ. എം. അബൂബക്കറിന്‍റെ കഥയും ‘പഞ്ചഭൂത ങ്ങളിലലി യുമ്പോള്‍’ എന്ന നന്ദാദേവി യുടെ കവിത യുമാണ് സമ്മാനാര്‍ഹ മായത്.
മലയാള മനോരമ പത്ര ത്തില്‍ റിപ്പോര്‍ട്ടര്‍ ആയും ചന്ദ്രിക ദിനപത്ര ത്തില്‍ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഷാര്‍ജ യില്‍ ടി. വി. പ്രൊഡക്ഷന്‍ യൂണിറ്റില്‍ പ്രോഗ്രാം ഡയറക്ടര്‍ ആയ അബൂബക്കര്‍, കണ്ണൂര്‍ ജില്ല യിലെ പുറത്തില്‍ സ്വദേശി യാണ്.
തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ സ്വദേശിനിയും നിരൂപകയുമായ ഷീജാ മുരളി കവിതകള്‍ രചിക്കുന്നത് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ ആണ്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖനങ്ങളും എഴുതാറുണ്ട്.
ദീപാ നിശാന്ത്, സോമന്‍ കരി വെള്ളൂര്‍, മംഗലത്ത് മുരളി എന്നീ വിധി കര്‍ത്താക്കള്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. തോമസ് ചെറിയാന്‍റെ ‘ചാവു നിലത്തിലെ പൂക്കള്‍’, സത്യജിത്ത് വാര്യത്തിന്‍റെ ‘മായിന്‍കുട്ടിയുടെ മനസ്സ്’ എന്നിവ കഥാ വിഭാഗ ത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
അഴീക്കോട് ഗോപാല കൃഷ്ണന്‍റെ ‘സങ്കല്പം, സത്യം, സ്വത്വം’, രാജേഷ് ചിത്തിര എഴുതിയ ‘ഉന്മത്തത കളുടെ ക്രാഷ് ലാന്‍ഡിംഗു കള്‍’ എന്നിവ കവിതാ വിഭാഗ ത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരസ്‌കാരങ്ങള്‍ ജനുവരി 21 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ‘സര്‍ഗ്ഗസംഗമ’ ത്തില്‍ വിതരണം ചെയ്യും.