ഷാര്‍ജ : ചവറു കൂനകള്‍ക്ക് ഇടയില്‍ നിന്നും കണ്ടെത്തിയ രണ്ട് നവജാത ശിശുക്കളെ ഷാര്‍ജ യിലെ അല്‍ ഖാസിമി ഹോസ്പിറ്റലില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടി യേയും മറ്റൊരു പെണ്‍കുഞ്ഞി നേയു മാണ് സാമൂഹിക പ്രവര്‍ത്തകരെ ഏല്‍പ്പിച്ചത്. ഈ കുഞ്ഞുങ്ങള്‍ അല്‍ഖാസിമി ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ആയിരുന്നു.
ശിശുക്കളുടെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരം ആണെന്നു ബോദ്ധ്യപ്പെട്ട തിനാല്‍ തുടര്‍ പരിചരണ ത്തിനായിട്ടാണ് ഷാര്‍ജ യിലെ സാമൂഹിക കേന്ദ്രത്തിന് കൈമാറിയത് എന്ന്‍ ഹോസ്പിറ്റല്‍ വക്താവ് നഈമ ഖമീസ് അല്‍ നഖീ പറഞ്ഞു.
പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച യാണ് അല്‍സുബൈറിലെ നിര്‍മ്മാണ ത്തിലിരിക്കുന്ന കെട്ടിട ത്തില്‍ നിന്ന് പോലീസിന് ലഭിച്ചത്. പുലര്‍ച്ചെ ജോലിക്ക് പോയിരുന്ന ചിലരാണ് കുഞ്ഞിനെ ക്കുറിച്ചുള്ള വിവരം പോലീസില്‍ അറിയിച്ചത്. പഴങ്ങള്‍ സൂക്ഷിക്കുന്ന ഒരു പെട്ടിയിലാണ് കുട്ടിയെ കിടത്തി യിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച യാണ് അല്‍അസറ യിലുള്ള ഒരു പള്ളിക്ക് സമീപം വേസ്റ്റ് ബിന്നിനടുത്ത് നിന്ന് ഒരു കാര്‍ട്ടണില്‍ അടച്ചിട്ട നിലയില്‍ ആണ്‍കുട്ടിയെ സമീപ വാസി കള്‍ക്ക് ലഭിക്കുന്നത്. പള്ളി യിലെ ഇമാം ആണ് പോലീസില്‍ വിവരമറിയിച്ചത്. പുലര്‍ച്ചെ പോലും ശക്തിയായ ചൂട് അനുഭവപ്പെടുന്ന സമയത്ത് ഒരു പരിക്കുകളും കൂടാതെ യാണ് കുട്ടി കാര്‍ട്ടനുള്ളില്‍ കഴിച്ചു കൂട്ടിയത്.
അവിഹിത ഗര്‍ഭം ധരിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന യു. എ. ഇ. നിയമത്തെ ഭയന്നാണ് പല സ്ത്രീകളും തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷി ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും പത്തോളം കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സാമൂഹ്യ കേന്ദ്രത്തില്‍ എത്തി പ്പെടുന്നുണ്ട് എന്നാണ് കണക്ക്. മാതാപിതാക്കള്‍ അജ്ഞാതരായ ഇവരെ കുട്ടികള്‍ ഇല്ലാത്തതും മറ്റുമായ ദമ്പതികള്‍ ദത്തെടുക്കാറാണ് പതിവ്.