അബുദാബി : എമിറേറ്റില്‍ അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ക്ക് 200 ദിര്‍ഹം പിഴ കര്‍ശന മാക്കുന്നു. കാല്‍നട യാത്രക്കാര്‍ വന്‍ തോതില്‍ അപകട ങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യ ത്തിലാണ് ഈ നടപടി എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന വര്‍ക്ക് തല്‍സമയം 200 ദിര്‍ഹം പിഴ ചുമത്തും. നിയമ ലംഘകരെ കണ്ടു പിടിക്കാന്‍ മഫ്തി പൊലീസ് എല്ലാ യിടത്തും ഉണ്ടാകും. റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഓരോ വര്‍ഷവും കോടി ക്കണക്കിന് ദിര്‍ഹ മാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ചെലവാകുന്നത് കാല്‍നട യാത്രക്കാരുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്കാണ്. അവര്‍ക്ക് റോഡ രികിലൂടെ നടന്നു പോകാന്‍ പ്രത്യേക സൗകര്യമുണ്ട്.
സിറ്റിയിലും എമിറേറ്റിന്‍റെ മറ്റു ഭാഗ ങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സീബ്രാ ലൈനു കളും അണ്ടര്‍ പാസുകളും പാലങ്ങളും മറ്റും നിര്‍മ്മിച്ചത് കാല്‍ നട ക്കാര്‍ക്ക് വേണ്ടി യാണ്.
ഈ സൗകര്യ ങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തങ്ങള്‍ക്ക് തോന്നുന്ന സ്ഥലത്തു വെച്ച് റോഡ് മുറിച്ചു കടക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ കടക്കുന്നതിന് ഇടയില്‍ പലരും അപകട ത്തില്‍ പ്പെടുന്നു.
ഇതോടെ സര്‍ക്കാര്‍ ചെലവാക്കുന്ന ലക്ഷക്കണക്കിന് ദിര്‍ഹവും പൊലീസ് നടത്തുന്ന ശ്രമങ്ങളും പാഴാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് അനുവദിക്കാന്‍ ആവില്ല എന്നും അദ്ദേഹം പറഞ്ഞു.
കാല്‍നട യാത്രക്കാര്‍, തങ്ങള്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുകയും റോഡ് സുരക്ഷാ നിയമം അവഗണി ക്കുകയും ചെയ്യുന്ന താണ് ഈ അപകട ങ്ങള്‍ക്ക് കാരണം. അതേ സമയം, പലപ്പോഴും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകട കാരണമാകുന്നു.
ഈ സാഹചര്യ ത്തിലാണ് നിയമം കൂടുതല്‍ കര്‍ശനം ആക്കുന്നത് എന്ന്‍ അല്‍ ഹാരിസി വ്യക്തമാക്കി.