ന്യൂഡല്‍ഹി : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ഗതാഗത മേഖലക്ക് പ്രതീക്ഷ. 1100 കിലോ മീറ്റര്‍ ദേശീയ പാത വികസന ത്തിന് 65,000 കോടി രൂപ അനു വദിച്ചു.
ഇതില്‍ 600 കിലോ മീറ്റര്‍ മുംബൈ – കന്യാ കുമാരി ഇട നാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടും. കൊച്ചി മെട്രോ രണ്ടാം ഘട്ട വിക സന ത്തിന്റെ ഭാഗ മായി 11.5 കിലോ മീറ്റര്‍ നീട്ടും. ഇതിനു വേണ്ടി 1957 കോടി രൂപ അനുവദിച്ചു.
നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് വന്‍ പദ്ധതികളും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോലെ ആരോഗ്യ മേഖലയെ ശക്തി പ്പെ ടുത്തുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കി.
കൊവിഡ് മഹാ മാരിക്ക് എതിരായ പോരാട്ടം തുടരും. കൊവിഡ് വാക്‌സിനു വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചി ട്ടുണ്ട്. നിലവിലെ രണ്ട് വാക്സി നുകള്‍ കൂടാതെ പുതിയ രണ്ട് വാക്സിനു കള്‍ കൂടെ രാജ്യത്ത് ലഭ്യമാക്കും.
ഇത്തവണ പേപ്പര്‍ രഹിത ബജറ്റ് ആയിരുന്നു. അംഗങ്ങള്‍ക്ക് ബജറ്റി ന്റെ സോഫ്റ്റ് കോപ്പി കള്‍ നല്‍കി. 2021 ല്‍ നടക്കാനിരിക്കുന്ന രാജ്യ ത്തെ ആദ്യ ഡിജിറ്റല്‍ ജന സംഖ്യാ കണക്ക് എടുപ്പിന്ന് വേണ്ടി 3,726 കോടി രൂപ അനു വദിച്ചു.
ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വിക സനം, മാനവിക മൂലധന വികസനം, ഗവേഷ ണവും വികസന വും, മിനിമം ഗവണ്‍ മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവ മുന്‍ നിറുത്തിയാണ് ബജറ്റ് തയ്യാറാക്കിയത് എന്നും ധനമന്ത്രി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്റര്‍നെറ്റ്, കേരളം, കേരള രാഷ്ട്രീയം, നിയമം, വ്യവസായം, സാങ്കേതികം, സാമ്പത്തികം