ന്യൂഡൽഹി : പി. കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് മെംബര്‍ സ്ഥാനം രാജി വെച്ചു. ലോക് സഭാ സ്പീക്കറുടെ ചേംബറില്‍ എത്തിയാണ് അദ്ദേഹം രാജി ക്കത്ത് നല്‍കി യത്. മലപ്പുറം ലോക് സഭാ മണ്ഡല ത്തില്‍ നിന്നുമാണ് പി. കെ. കുഞ്ഞാലി ക്കുട്ടി ലോക് സഭ യില്‍ എത്തിയത്.
മലപ്പുറം എം. പി. ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ലെ ഉപ തെരഞ്ഞെടുപ്പി ലൂടെ യാണ് കുഞ്ഞാലി ക്കുട്ടി ലോക് സഭയി ലേക്ക് ആദ്യ മായി എത്തിയത്. അന്ന് അദ്ദേഹം നിയമ സഭാംഗ മായിരുന്നു. ആ സ്ഥാനം രാജി വെച്ചിട്ടാണ് പാര്‍ലമെന്റില്‍ എത്തി യത്. തുടര്‍ന്ന് നടന്ന 2019 ലെ പൊതു തെരഞ്ഞെ ടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും വന്‍ ഭൂരി പക്ഷ ത്തില്‍ വിജയിച്ചിരുന്നു.
അടുത്തു വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തും എന്ന പ്രതീക്ഷയും അതുവഴി മന്ത്രി പദം കിട്ടും എന്നും ഉള്ള വലിയ മോഹവും വെച്ചാണ് നിയമസഭ യിലേക്ക് മത്സരിക്കുന്നതിന് വേണ്ടി എം. പി. സ്ഥാനം രാജി വെച്ചത് എന്നു രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നു.
എന്നാല്‍ യു. ഡി. എഫ്. കൂട്ടായ്മയെ ശക്തി പ്പെടുത്തു വാനും തെരഞ്ഞെടു പ്പിനെ നേരിടു വാന്‍ മുസ്ലീം ലീഗിനെ നയിക്കു വാനും കേരളത്തില്‍ എത്തുവാന്‍ പാര്‍ട്ടി യുടെ നിര്‍ദ്ദേശ പ്രകാരം എം. പി. സ്ഥാനം രാജി വെച്ചത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, തിരഞ്ഞെടുപ്പ്, വിവാദം