ന്യൂഡല്‍ഹി : ലോകത്ത് അതിവേഗം വളരുന്ന മൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സൌകര്യം ഇതു വരെ ഉപയോഗിച്ചത് 17.1 ലക്ഷം ഉപയോക്താക്കള്‍. ഫെബ്രുവരി അഞ്ച് വരെയുള്ള കണക്കുകളാണ് ഇതെന്ന് ‘ട്രായ്’ വ്യക്തമാക്കി. നവംബര്‍ 25 ന് ഹരിയാനയിലാണ് ആദ്യമായി എംഎന്‍പി സംവിധാനം നടപ്പിലാക്കിയത്. പിന്നീട്, ജനുവരി ഇരുപതോടെ രാജ്യത്തെ 22 സോണുകളിലും എംഎന്‍പി സൌകര്യം പ്രാബല്യത്തിലായി.
മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന സൌകര്യമാണ് എംഎന്‍പി. പതിനഞ്ചോളം കമ്പനികള്‍ക്കിടയില്‍ ഇത് മത്സരം സൃഷ്ടിക്കുന്നു എങ്കിലും ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിനായി ഒരു കമ്പനിയും കാര്യമായ ഓഫറുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം.
മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ വെറും 19 രൂപ മാത്രമാണ് ഉപയോക്താവിന് ചെലവ് വരിക. ഇതിനായി ഇംഗ്ലീഷില്‍ “പോര്‍ട്ട്” (PORT) എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് വിട്ട ശേഷം നിലവിലുള്ള നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയച്ചാല്‍ മതിയാവും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാങ്കേതികം