Thursday, February 10th, 2011

ആരുഷി വധം: മാതാപിതാക്കളെ പ്രതിചേര്‍ത്തു

ന്യൂഡല്‍ഹി: ആരുഷി- ഹേംരാജ് കൊലക്കേസില്‍ ആരുഷിയുടെ അച്ഛന്‍ ഡോ. രാജേഷ് തല്‍വാറിനെയും അമ്മ ഡോ. നൂപുര്‍ തല്‍വാറിനെയും പ്രതിചേര്‍ക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി പ്രീതി സിങ് തള്ളി. തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തി ഉടന്‍ വിചാരണ ആരംഭിക്കും. കേസില്‍ പ്രതിചേര്‍ത്ത നടപടിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷക വ്യക്തമാക്കി.

കേസില്‍ മുമ്പ് സി.ബി.ഐ. അറസ്റ്റു ചെയ്ത രാജേഷ് തല്‍വാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാര്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇരുവരോടും ഈമാസം 28ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. നൂപുര്‍ തല്‍വാറിനെ താമസിയാതെ അറസ്റ്റ് ചെയേ്തക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ദമ്പതിമാര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരല്ലെന്നും തെളിവില്ലാത്തതിനാല്‍ തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ വിചാരണ സാധ്യമല്ലെന്നുമാണ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ തല്‍വാര്‍ ദമ്പതിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാജേഷിനും നൂപുറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന ഒട്ടേറെ സൂചനകള്‍ സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, എന്തിനുവേണ്ടി കൊല നടത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്.

ദന്തഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതിമാരുടെ പതിന്നാലുകാരിയായ മകള്‍ ആരുഷി തല്‍വാറിനെ 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി. കേസ് ആദ്യം അന്വേഷിച്ച യു.പി. പോലീസ് എത്തിയ അതേ നിഗമനങ്ങളിലാണ് സി.ബി.ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തല്‍വാറിന്റെ ക്ലിനിക്കിലെ ജോലിക്കാരനായ കൃഷ്ണ, തല്‍വാറിന്റെ കുടുംബസുഹൃത്ത് ദുറാനിയുടെ വീട്ടുജോലിക്കാരന്‍ രാജ്കുമാര്‍, അടുത്തവീട്ടിലെ ജോലിക്കാരന്‍ വിജയ് മണ്ഡല്‍ എന്നിവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി.ബി.ഐ. കോണ്‍സെല്‍ ആര്‍.കെ സൈനി പറഞ്ഞു. സംഭവത്തില്‍ മൂവരും നിരപരാധികളാണെന്നും സി.ബി.ഐ. പറയുന്നു.

സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേക സി.ബി.ഐ. കോടതിക്ക് പരാതി നല്‍കിയിരുന്നു. സി.ബി.ഐയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് തല്‍വാര്‍ ദമ്പതിമാര്‍ ആവശ്യപ്പെടുന്നത്. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ മുന വേലക്കാരന്‍ നേപ്പാള്‍ സ്വദേശി ഹേംരാജിനു നേരെ തിരിക്കാനാണ് തല്‍വാര്‍ ദമ്പതിമാര്‍ ശ്രമിച്ചത്. എന്നാല്‍, പിറ്റേന്ന് വീടിന്റെ ടെറസില്‍ നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ വേലക്കാരിയോടാണ് ആരുഷി കിടന്നിരുന്ന മുറി തുറക്കാന്‍ നൂപുര്‍ ആവശ്യപ്പെട്ടത്. മുറി തുറന്നപ്പോള്‍ ആരുഷിയോട് ഹേംരാജ് ചെയ്തതെന്തെന്നു നോക്കൂ എന്നു പറഞ്ഞ് നൂപുര്‍ പൊട്ടിക്കരയുകയായിരുന്നു. ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ തല്‍വാര്‍ ദമ്പതിമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള സാധ്യത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ആരുഷിയുടെയും രാജേഷിന്റെയും മുറികള്‍ തമ്മില്‍ എട്ടടി ദൂരമേയുള്ളൂ. കുറ്റകൃത്യം നടന്നത് രാത്രി 12നാണ്. എന്നാല്‍ രാത്രി 11.30 വരെ രാജേഷ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും തെളിവുണ്ട്.

ആരുഷി കൊല്ലപ്പെട്ട ദിവസം പോലീസ് സംഘം ടെറസിന് മുകളിലേക്ക് പോകാതിരിക്കാന്‍ തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. കുറ്റവാളിയെന്ന് ഇവര്‍ ആരോപിച്ച ഹേംരാജിനെ തേടി പോലീസ് സംഘം നേപ്പാളിലേക്ക് പോയി. പിറ്റേന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ടെറസിന്റെ വാതില്‍ തുറന്നുകൊടുത്തത്. ഹേംരാജിന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ആളെ തനിക്കറിയില്ലെന്നായിരുന്നു തല്‍വാറിന്റെ ആദ്യ പ്രതികരണം. ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് ആരുഷിയെയും ഹേംരാജിനെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. രാജേഷിനെപ്പോലെ പ്രൊഫഷണല്‍ ഡോക്ടര്‍ക്ക് ഈ ഉപകരണം കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുണ്ടാവുമെന്നും സി.ബി.ഐ. പറയുന്നു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ
  • കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി
  • അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്
  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine