ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം നമ്പര്‍ സര്‍വകലാശാലയായി അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചതു രാജ്യത്തെ നടുക്കി. ജെ എന്‍. യു. ഹോസ്റ്റലില്‍ ചില വിദ്യാര്‍ഥികള്‍ തന്നെയാണു നീലച്ചിത്രം നിര്‍മിച്ചതെന്നും അഭിനയിച്ചതെന്നും പറയുന്നു. ആരോപണം അന്വേഷിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെയും കംപ്യൂട്ടര്‍ സയന്‍സിലെയും വിദ്യാര്‍ഥികളാണു സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സര്‍വകലാശാല കാമ്പസിലെ ഹോസ്റ്റലില്‍ മുമ്പ് അവിടെ പഠിച്ച രണ്ടു വിദ്യാര്‍ഥികള്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ വാര്‍ത്ത ഇന്നലെയാണു പുറത്തു വന്നത്. ഇവ ഇന്റര്‍നെറ്റിലും പ്രചരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജെഎന്‍യു വിന് കളങ്കമായിരിക്കുകയാണ് സംഭവം. ചിത്രത്തില്‍ അഭിനയിച്ചവര്‍ കാമുകീ കാമുകന്‍മാരായി രുന്നുവെന്നു പോലീസിനു സൂചന ലഭിച്ചു. യുവതിയുടെ ഇ മെയില്‍ പാസ്‌വേഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവാവിനു കൈമാറിയിരുന്നു. യുവതി അറിയാതെ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യ ചിത്രങ്ങള്‍ യുവാവു പകര്‍ത്തുകയും പിന്നീടു സിഡിയിലാക്കി പ്രചരിപ്പിക്കു കയുമായിരുന്നുവെന്ന് ഇവരുടെ സഹപാഠിയായ വിദ്യാര്‍ഥിനി പറയുന്നു.
സംഭവം നടന്നു ആറു മാസങ്ങള്‍ക്കു ശേഷം സി. ഡി. ഇന്റര്‍നെറ്റിലും വില്പനയ്ക്കും പ്രചരിച്ചതോടെയാണ് സര്‍വകലാശാല വിവരം അറിയുന്നത്.
കാമ്പസിനുളളില്‍ ഇത്തരം അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയുടെ മുഖ്യ സുരക്ഷാ അധികാരി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജെഎന്‍യു പ്രോക്ടര്‍ അന്വേഷണം നടത്താനുളള തീരുമാനമെടുത്തത്. രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാല ആയതിനാല്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്കുന്നതിനു മുമ്പു തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിരുന്നു. ബിഹാറികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ഥിയാണു ചിത്രീകരണ ത്തിനാവശ്യമായ സാങ്കേതിക സഹായം നല്കിയത്. ഉന്നത നിലവാരമുള്ള കാമറ ഉപയോഗിച്ചു ചിത്രീകരിച്ചി രിക്കുന്നതിനാല്‍ സി. ഡി. നിര്‍മാണത്തിനു പിന്നില്‍ നീലച്ചിത്ര നിര്‍മാണ മാഫിയ ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവാക്കളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂയെന്ന നിലപാടിലാണ് പോലീസ്. അതേ സമയം, ഇതിന്റെ കോപ്പികള്‍ രാജ്യത്തിനു പുറത്തേക്കും കടത്തിയിട്ടുണ്ടെന്നാണു വിവരം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, പീഡനം, വിവാദം, സ്ത്രീ
ബുദ്ധിജീവികള്‍ അങ്ങനെയാ. യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്ക് എന്തറിയാം? ഇതൊന്നും ഒരു വാര്‍ത്ത അല്ല.