ഗോധ്ര : സബര്‍മതി എക്സ്പ്രസിലെ തീപിടുത്തം ഗൂഡാലോചന യുടെ ഭാഗമായി നടന്ന കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്ന് പ്രത്യേക കോടതി കണ്ടെത്തി. കേസിലെ പ്രധാന പ്രതിയായ മൌലവി ഒമര്‍ജീ അടക്കം 63 പേരെ വെറുതെ വിട്ട കോടതി 31 പ്രതികള്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തി. കേസിന്റെ വിധി ഫെബ്രുവരി 25 ന് പ്രഖ്യാപിക്കും.
അയോധ്യയില്‍ നിന്നും തിരിച്ചു വരുന്ന കര്‍ സേവകരെ വധിക്കാനുള്ള ഗൂഡാലോചന യുടെ ഭാഗമായി നടപ്പിലാക്കിയ ആക്രമണമാണ് തീവണ്ടിയിലെ തീപിടിത്തം എന്ന് സംഭവം നടന്ന ഉടന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബി. ജെ. പി. യും പ്രഖ്യാപിച്ചത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണകൂടം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതോടെ കേസിന്റെ അന്വേഷണം ഈ ആരോപണം തെളിയിക്കുവാന്‍ ഉള്ള ശ്രമമായി മാറുകയായിരുന്നു എന്ന് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷനും പോലീസ് കേസിനെ അനുകൂലിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കോടതി, തീവ്രവാദം