ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതി സമ്പന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് യു. ഇ.യിലെ ടെലികോം കമ്പനിയായ ഇത്തിസലാത്ത് ഡിബി ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയ ടുജി ലൈസന്‍സുകളില്‍ 15 എണ്ണം എത്തിസലാത്ത് ഡിബിയുടേതാണ് ഇതോടെ ഇത്തിസലാത്തിലെ ഇന്ത്യയിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു എന്ന് കമ്പനി അധികൃതര്‍. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി ബി റിയാലിറ്റിയുമായി ചേര്‍ന്ന് അബുദാബിയിലെ ഇത്തിസലാത്ത് രൂപവത്ക്കരിച്ച കമ്പനിയാണ് ഇത്തിസലാത്ത് ഡിബി. 16 ലക്ഷം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഇത്തിസലാത്ത് ഡിബിക്കുള്ളത് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം വരിക്കാരെ ഉടന്‍ അറിയിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഓപ്പറേറ്റര്‍ മാറാന്‍ ഒരു മാസത്തെ സമയമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്റര്‍നെറ്റ്, വിവാദം