പനാജി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ തെഹൽക സ്ഥാപക പത്രാധിപർ തരുൺ തേജ്പാലിന് ബോംബെ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന തന്റെ അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് തേജ്പാൽ നൽകിയ അപേക്ഷയിൽ അനുഭാവപൂർവമായ സമീപനമാണ് ഗോവ കോടതി സ്വീകരിച്ചത്. തലച്ചോറിൽ ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച് കഴിയുന്ന തന്റെ അമ്മ താൻ ഇപ്പോൾ കഴിയുന്ന ജയിലിൽ നിന്നും കേവലം 50 കിലോമീറ്റർ അകലെയുള്ള ഒരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ആണെന്നും അമ്മയെ സന്ദർശിക്കാൻ തന്നെ അനുവദിക്കണം എന്നും അമ്മയുടെ മെഡിക്കൽ രേഖകൾ അടക്കം തേജ്പാൽ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ സ്വീകരിച്ച കോടതി തേജ്പാലിന്റെ ആവശ്യം അംഗീകരിച്ചു തേജ്പാലിന് അനുമതി നൽകി.
- ജെ.എസ്.




























