
ന്യൂഡല്‍ഹി: ഇന്ത്യയാകെ വ്യാപിക്കുന്ന നഴ്സുമാരുടെ സമരത്തിനു നേരെ അക്രമങ്ങളും വ്യാപകമാകുന്നു. അശോക് വിഹാറിലെ സുന്ദര്‍ലാല്‍ ജെയിന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമര പന്തലിലേക്ക് മനപൂര്‍വം കാറിടിച്ചു കയറ്റി. സുമി എന്ന മലയാളി നഴ്‌സിനടക്കം ഏതാനു ചില നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നഴ്‌സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി ഉടമയുടെ ബന്ധുവും മാനേജ്‌മെന്റ് പ്രതിനിധിയുമായ മനീഷാണ് കാറിടിച്ചു കയറ്റിയതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. മാനേജ്‌മെന്റ് പ്രതിനിധിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സ്ഥലത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലും സമാനമായ സംഭവം നടന്നിരുന്നു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കിടയിലേക്ക് മദ്യപിച്ച് കാറോടിച്ചു കയറ്റിയ ഡോ. മോഹന്‍ മഞ്ഞക്കരയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ദുരന്തം, പ്രതിഷേധം, സ്ത്രീ



























