കൊല്‍ക്കൊത്ത : ഇന്ത്യയുടെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്സ് മനോഹര്‍ ഐക്കിനു നൂറു വയസ്സ്. ഇന്ത്യയുടെ പോക്കറ്റ് ഹെര്‍ക്കുലീസ് എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിനു 1952-ല്‍ ലണ്ടണില്‍ നടന്ന മത്സരത്തിലാണ് 4 അടി 11 ഇഞ്ച് ഉയരം മാത്രമുള്ള മനോഹര്‍ ഐക് മിസ്റ്റര്‍ യൂണിവേഴ്സ് കരസ്ഥമാക്കിയത്. നന്നേ ചെറുപ്പത്തില്‍ തന്നെ ബോഡി ബില്‍ഡര്‍ രംഗത്തേക്ക് കടന്നു വന്ന മനോഹര്‍ കടുത്ത പട്ടിണിയിലും കഠിനാധ്വാനത്തിലൂടെ മുന്നേറുകയായിരുന്നു. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും ഒപ്പം സന്തോഷവാനായിരിക്കുവാന്‍ ശ്രമിക്കുന്നതുമാണ് നൂറാം വയസ്സിലും തന്റെ ആരോഗ്യ രഹസ്യമെന്ന് ഐക് വ്യക്തമാക്കുന്നു.
അവിഭക്ത ഇന്ത്യയിലെ കോമില്ല ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ 1912 മാര്‍ച്ച് 17 നാണ് മനോഹര്‍ ഐക് ജനിച്ചത്. അസുഖ ബാധയെ തുടര്‍ന്ന് ആരോഗ്യം നഷ്ടപ്പെട്ട ഐക് ആരോഗ്യം വീണ്ടെടുക്കുവാനായി വ്യായാമങ്ങള്‍ ചെയ്യുവാന്‍ തുടങ്ങി. മുതിര്‍ന്നപ്പോള്‍ ബ്രിട്ടീഷ് ഭരണകാലത്തെ എയര്‍ഫോഴ്സില്‍ (റോയല്‍ എയര്‍ഫോഴ്സ്) ചേര്‍ന്നു .അവിടെ അദ്ദേഹത്തിനു ബോഡി ബില്‍ഡിങ്ങിനു അവസരവും പ്രോത്സാഹനവും ലഭിച്ചു. 37-ആം വയസ്സില്‍ അദ്ദെഹത്തിനു മിസ്റ്റര്‍. ഹെര്‍ക്കുലിസ് പട്ടം നേടി. 1951-ല്‍ മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചു. തൊട്ടടുത്ത വര്‍ഷം മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം ഐകിനെ തേടിയെത്തി. ഇതുകൂടാതെ മൂന്നുതവണ ഏഷ്യന്‍ ഗെയിംസില്‍ ബോഡിബില്‍ഡിങ്ങില്‍ ഗോള്‍ഡ് മെഡല്‍ ഉള്‍പ്പെടെ നിരവധി പട്ടങ്ങള്‍ മനോഹര്‍ ഐക് കരസ്ഥമാക്കിയിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി