തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേർതിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ വികലമായ നിലപാടെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. രാഹുൽ ഹിന്ദു മേഖലയിൽ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.
ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ യു ഡി എഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി തിരുവല്ലയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍