മുംബൈ : ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ വെള്ള വസ്ത്രം ധരിച്ചു പുറത്തിറങ്ങി അണ്ണാ ഹസാരെ നടത്തുന്ന അഴിമതി വിരുദ്ധ നിരാഹാര സത്യാഗ്രഹത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുവാന്‍ തീരുമാനമായി. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ നിരവധി വെബ് സൈറ്റുകള്‍ വഴി ഇന്ത്യാക്കാര്‍ അണ്ണാ ഹസാരേയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹസാരെയുടെ നിരാഹാര സമരം കഴിയുന്നത് വരെ വെള്ള വസ്ത്രം ധരിച്ച് അണ്ണാ ഹാസാരേയ്ക്ക് പിന്തുണ പ്രഖ്യാപിക്കുവാനാണ് തീരുമാനം. മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ ഇതിനോടകം ജനം വെള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങി തുടങ്ങി. പഴയ ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും അവയില്‍ മാര്‍ക്കര്‍ പേന കൊണ്ട് ഹസാരേയ്ക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ എഴുതിയുമാണ് മുംബൈയില്‍ ഹസാരെ അനുയായികള്‍ പ്രത്യക്ഷപ്പെട്ടത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം