ന്യൂഡല്‍ഹി : അഴിമതിയ്ക്കെതിരെ പോരാടാന്‍ രാജ്യമെമ്പാടുമുള്ള ജനങ്ങളോട് അഴിമതി നിരോധന നിയമം നടപ്പിലാക്കുവാന്‍ വേണ്ടി മരണം വരെ നിരാഹാര സമരം നടത്തുന്ന അന്ന ഹസാരെ ആഹ്വാനം ചെയ്തു. ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സദ്ബുദ്ധി നല്‍കാന്‍ എല്ലാവരും പ്രാര്‍ഥിക്കണം എന്ന് പറഞ്ഞ അദ്ദേഹം ഓരോരുത്തരും ഈ കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, സോണിയാ ഗാന്ധി, നിയമ മന്ത്രി എന്നിവര്‍ക്ക് കതെഴുതനം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ ജയില്‍ നിറയ്ക്കല്‍ സമരം തുടങ്ങുവാന്‍ അന്ന ഹസാരെ ആഹ്വാനം ചെയ്തു.
ജയില്‍ നിറയ്ക്കല്‍ സമരം എങ്ങനെ ചെയ്യണം എന്നും അദ്ദേഹം വിശദീകരിച്ചു. ഓരോരുത്തരും തങ്ങളുടെ അടുത്തുള്ള റോഡില്‍ പോയി നിന്ന് അത് വഴി പോകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയണം. അപ്പോള്‍ നിങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ട് പോവും. ഇങ്ങനെ ജയില്‍ നിറയ്ക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം വിശദീകരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം