റാഞ്ചി: ജാര്‍ഖണ്ഡില്‍ നിന്ന് രാജ്യസഭ യിലേക്ക് മത്സരിച്ച ബി. ജെ. പി. യുടെ പ്രതിപക്ഷ ഉപനേതാവായിരുന്ന എസ്. എസ്. അലുവാലിയ പരാജയപ്പെട്ടു. ഈ പരാജയം ബി. ജെ. പി. ക്ക് കനത്ത തിരിച്ചടിയായി. മൂന്ന് സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 20 വോട്ട് നേടിയ അലുവാലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടൂ. സംസ്ഥാനത്തെ 82 അംഗ നിയമ സഭയില്‍ 68 വോട്ട് പോള്‍ ചെയ്തതിൽ കോണ്‍ഗ്രസിന്റെ പ്രദീപ് കുമാര്‍ ബാലമുച്ചു 25 വോട്ടും ജെ. എം. എമ്മിന്റെ സഞ്ജീവ് കുമാര്‍ 23 വോട്ടും നേടി ഒന്നും രണ്ടും സ്ഥാനത്ത് എത്തി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍