മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 53 രൂപയിലും താഴെ എത്തിയതോടെ കഴിഞ്ഞ നാലുമാസത്തെ ഏറ്റവും താഴ്ന്ന നില ബുധനാഴ്ച രേഖപ്പെടുത്തി. 14 ഡിസംബര്‍ 2011-ല്‍ ആണ് ഡോളറുമായി രൂപയ്ക്കുണ്ടായ എക്കാലത്തെയും കുറഞ്ഞ മൂല്യം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഒരു ഡോളറിനു 55 രൂപ എന്ന നിരക്കിയിലേക്ക് ഇടിവുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ കരുതുന്നത്. ഇന്ത്യയിലേക്ക് പണമയയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഗുണകരമായിതോന്നാമെങ്കിലും രൂപയുടെ മൂല്യ ശോഷണം രാജ്യത്ത് വില വര്‍ദ്ധനവിനു സാധ്യത വര്‍ദ്ധിപ്പിക്കും. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞതൊടെ ഇന്ത്യയില്‍ അടിക്കടി പെട്രോള്‍ വില വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജന ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, വ്യവസായം, സാമ്പത്തികം