ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും നല്ല തപാല്‍ സമ്പ്രദായം ഇന്ത്യയിലെതാണ്. മേല്‍വിലാസക്കാരനെ തേടിച്ചെന്നു തപാല്‍ ഉരുപ്പിടി കയ്യോടെ ഏല്‍പ്പിക്കുന്ന രീതി മറ്റെവിടെയും ഇല്ല. പതിനായിരക്കണക്കിനു പേരാണ് തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ലോകം ഏറെ മാറി. സാങ്കേതിക വിദ്യ എല്ലാവരുടെ അരികിലും എത്തിയതോടെ തപാല്‍ സമ്പ്രദായത്തെ മറക്കാന്‍ തുടങ്ങി കാലത്തിനുസരിച്ച് കോലം മാറിയില്ലെങ്കില്‍ ഇനി നിലനില്‍പ്പില്ല എന്ന് മനസിലാക്കിയ തപാല്‍ വകുപ്പ് ബാങ്ക് തുടങ്ങുന്നു. റിസര്‍വ് ബാങ്കിന്റെ അംഗീകാരം കിട്ടിയാല്‍ ‘പോസ്റ്റ് ഓഫ് ബാങ്ക് ഇന്ത്യ’ യാഥാര്‍ത്യമാകും. ഇപ്പോള്‍ തന്നെ കത്തിടപാടുകള്‍ കുറഞ്ഞു വരികയും അപേക്ഷകളും മറ്റും ഓണ്‍ ലൈന്‍ വഴി കൂടുതല്‍ സൗകര്യപ്രദമായി ഉപയോഗിച്ച് വരുന്നതിനാല്‍ പരമ്പരാഗതമായി സ്വീകരിച്ചു പോരുന്ന വഴി മാറി ചിന്തിക്കാന്‍ തപാല്‍ വകുപ്പും ആലോചിച്ചു. വിവിധോദ്ദേശപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തപാലാപ്പീസ് പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ തപാല്‍ വകുപ്പ് ശ്രമിക്കുന്നത്. തപാല്‍ ബാങ്കിംഗ് വരുന്നതോടെ ടെലെഫോണ്‍, വിദ്യുച്ഛക്തി, ടാക്സ്, ഫൈന്‍ എന്നിവ നേരിട്ട് അക്കൌണ്ടില്‍ നിന്നും കൈമാറാന്‍ കഴിയും അതോടെ ബില്ലടക്കാന്‍ കെ. എസ്. ഇ. ബി ഓഫീസിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന അവസ്ഥ മാറും ഇത്തരത്തില്‍ നിരവധി ഗുണകരമായ ഉപയോഗങ്ങള്‍ക്ക് തപാല്‍ ബാങ്കിനെ പ്രയോജനപ്പെടുത്താം.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, സാമ്പത്തികം