ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇതുവരെയും രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചിട്ടില്ല എന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഇതാദ്യമായാണ് സോണിയ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്.
കോണ്‍ഗ്രസ് വക്‌താവ് റഷീദ് ആല്‍വിയും ഇതേ രീതിയില്‍ പ്രതികരണം നടത്തിയിരുന്നു. എന്നാല്‍, പ്രണാബ് മുഖര്‍ജി സ്‌ഥാനാര്‍ഥിയായേക്കും എന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചില്ല. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പറയാറായിട്ടില്ല എന്നും പാര്‍ട്ടി സമവായത്തിനായി ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വക്‌താവ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രണാബ് മുഖര്‍ജിയോ ഹമീദ് അന്‍സാരിയോ കോണ്‍ഗ്രസിന്റെ രാഷ്‌ട്രപതി സ്‌ഥാനാര്‍ഥി ആയേക്കുമെന്നാണ് സൂചന.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം