ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നാം തവണയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. മുന്‍ റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഗാര്‍ഖെയാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയ നേരത്തെ സ്വയം ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ ഈ സ്ഥാനത്ത് കൊണ്ടുവരുന്നതിനെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു. തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും, പാര്‍ലമെന്റില്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ശേഷം സോണിയ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം