ഹൈദരാബാദ് : ആന്ധ്രപ്രദേശില്‍18ലേക്ക് നടന്ന നിയമസഭാ മണ്ഡലങ്ങളിലേക്കും ചിറ്റൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. നിലവില്‍ 80% പോളിംഗ് ഉണ്ടായതായാണ് റിപ്പോര്‍ട്ട് അവസാന വിലയിരുത്തലില്‍ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള് അറിയിച്ചു. 2009 നിയമസഭാ തെരഞ്ഞെടുപ്പില്‍ 72.6 ശതമാനമായിരുന്നു ആന്ധ്രയില്‍ പോളിങ്. അനധികൃത സ്വത്തു സമ്പാദനക്കേസ് നേരിടുന്ന വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിക്കും, തെലുങ്കാനയിലെ എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട കോണ്‍ഗ്രസിനും ഈ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം