ന്യൂഡെല്‍ഹി: പുതിയ ഗവര്‍ണ്ണര്‍മാരുടെ പട്ടികയില്‍ ബി. ജെ. പി. യുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാല്‍ ഇല്ല. ബി. ജെ. പി. നേതാക്കളായ രാം നായിക്, കേസരി നാഥ് ത്രിപാഠി, കൈലാസ് ജോഷി, വി. കെ. മല്‍ഹോത്ര, ബി. ഡി. ഠണ്ഡന്‍ എന്നിവര്‍ ഇടം കണ്ടെത്തി.
കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിച്ച രാജഗോപാല്‍ ഡോ. ശശി തരൂരിനോട് പരാജയപ്പെട്ടിരുന്നു. കേരളത്തില്‍ നിന്നും ബി. ജെ. പി. ക്ക് പ്രാതിനിധ്യം ഇല്ലാത്തത്തിനാല്‍ രാജഗോപാലിനെ രാജ്യസഭ യിലേക്ക് എത്തിച്ച് മന്ത്രിയാക്കും എന്നൊരു പ്രചാരണം ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. അതിനു ശേഷമാണ് രാജഗോപാല്‍ കര്‍ണ്ണാടകയില്‍ ഗവര്‍ണ്ണര്‍ ആകും എന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രാജഗോപാലിന്റെ പേരു കേന്ദ്ര നേതൃത്വം പരിഗണിച്ചില്ലെന്ന് വേണം കരുതുവാന്‍.
യു. പി. എ. നിയമിച്ച ഗവര്‍ണ്ണര്‍മാരോട് രാജി വെക്കുവാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചിലര്‍ രാജി വെക്കുകയും ചെയ്തു. എന്നാല്‍ രാജി വെക്കാത്ത ഷീല ദീക്ഷിത്, ശിവരാജ് പാട്ടീല്‍, ശങ്കര നാരായണന്‍ എന്നിവരെ സ്ഥലം മാറ്റാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍