ഐക്യ രാഷ്ട്ര സഭ: ലോകത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളിൽ മൂന്നിൽ ഒന്ന് ഇന്ത്യയിലാണെന്ന് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടും നടക്കുന്ന ശൈശവ വിവാഹങ്ങളിൽ 42 ശതമാനം നടക്കുന്നത് ദക്ഷിണേഷ്യയിലാണ്. ഇന്ന് ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ 70 കോടി പേർ 18 വയസിനു മുൻപ് വിവാഹിതരായവരാണ്. ഇതിൽ 25 കോടി സ്ത്രീകളുടെങ്കിലും വിവാഹം 15 വയസിന് മുൻപ് കഴിഞ്ഞതാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, മനുഷ്യാവകാശം, സ്ത്രീ വിമോചനം