ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ മാത്രം പോരെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭയില്‍ നടത്തിയ പ്രസ്‌താവനയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. അഴിമതി ഇല്ലാതാക്കാനുള്ള എളുപ്പവഴി ഒന്നും തന്നെയില്ല . തെരഞ്ഞെടുപ്പ് കമ്മീഷനെ പോലെ ലോക്‌പാലിനെ ഭരണഘടനാ സ്ഥാപനമാക്കണമെന്നും അദ്ദേഹം പറഞ്ഞു . അന്നാ ഹസാരെയുടെ സമരം രാജ്യത്ത് അഴിമതി വിരുദ്ധവികാരം വളര്‍ത്തിയിട്ടുണ്‌ടെന്നും ഇതിന് അദ്ദേഹത്തോട് നന്ദിയുണ്‌ടെന്നു രാഹുല്‍ പറഞ്ഞു. അതേസമയം, ഹസാരെയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും രാഹുലിന്റെ പ്രസ്‌താവനയില്‍ ഉണ്‌ടായിരുന്നില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
പൊരെങ്കില്‍ വെന്ദതൊക്കെ ചെയ്യമല്ലൊ അധികാരം കയ്യിലില്ലെ ?കഴിവ് ഇല്ലെങ്കില്‍ ഭരനം അവസാനിപ്പിചു ഇരങിപ്പൊകനം. നാന്നം കെട്ട ഞഞ പിഞ പരയരുതു.