മുംബൈ : മോഡലും മറാഠി നടിയുമായ യോഗിത ദാണ്ഡേക്കര്‍ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിനായി രാംലീലാ മൈതാനിയില്‍ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു എന്ന പേരില്‍ നഗ്നയായി പോസ് ചെയ്തു. തന്റെ ശരീരത്തിന്റെ മുന്‍ ഭാഗത്ത് ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളും പുറകില്‍ ഹസാരയുടെ ചിത്രവും താഴെ ഐ ലൌ ഇന്ത്യ എന്നും പെയ്ന്റു ചെയ്തായിരുന്നു നടി പോസ് ചെയ്തത്. ജന പാല് ബില്‍ പാര്‍ളിമെന്റില്‍ പാസാക്കിയാല്‍ താന്‍ നഗ്നയായി ഓടുമെന്നും അവര്‍ പ്രഖ്യാപിച്ചു. നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ നടിയുടെ നടപടിയില്‍ ചിലര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം വിലകുറഞ്ഞ പ്രചാര വേലകള്‍ മഹത്തരമായ ഒരു ആവശ്യത്തിനായി നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെയേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാധാരണ ജനങ്ങളേയും വേദനിപ്പിക്കുമെന്നും സഭ്യമായതും അഹിംസയെ മുറുകെ പിടിക്കുന്നതുമായ രീതിയില്‍ ആയിരിക്കണം പിന്തുണ പ്രഖ്യാപിക്കുന്നതെന്നും അവര്‍ പറയുന്നു.
നേരത്തെ മറ്റു ചില നടികളും ഇത്തരം പബ്ലിസിറ്റി സ്റ്റഡുകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ കിരീടം നേടിയാല്‍ നഗ്നതാ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ എന്ന മുംബൈ മോഡല്‍ പ്രശസ്തി നേടിയിരുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, പ്രതിഷേധം, സ്ത്രീ