ബംഗലൂരു: ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡണ്ടായി എം.ബി. രാജേഷ് എം.പിയെ തിരഞ്ഞെടുത്തു. ബംഗാള്‍ സ്വദേശി അഭയ് മുഖര്‍ജിയാണ് ജനറല്‍ സെക്രട്ടറി. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാലക്കാട്ടു നിന്നുമുള്ള എം.പിയായ രാജേഷ് നല്ലൊരു സംഘാടകനും മികച്ച വാഗ്മിയുമാണ്. മുമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായിരുന്നു. കേരളത്തില്‍ നിന്നും ആറുപേരാണ് 71 അംഗ കേന്ദ്ര കമ്മറ്റിയില്‍ ഉള്ളത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ടായ എം.സ്വരാജിനെ അഖിലേന്ത്യാ പ്രസിഡണ്ടായും ടി.വി.രാജേഷ് എം.എല്‍.എയെ ജോയന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ടി.വി.അനിത, പി.പി.ദിവ്യ, മുഹമ്മദ് റിയാസ്, കെ.എസ്.സുനില്‍ കുമാര്‍ എന്നിവരാണ് കേരളത്തില്‍ നിന്നുമുള്ള മറ്റ് അംഗങ്ങള്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരള രാഷ്ട്രീയം