ന്യൂഡെല്‍ഹി: ബോഫോഴ്സ് കുംഭകോണം പോലെ കല്‍ക്കരി വിവാദവും ജനങ്ങള്‍ പെട്ടെന്ന് മറക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പ്രസ്ഥാവന വിവാദമായി. പ്രസ്ഥാവനയ്ക്കെതിരെ ശാക്തമായ പ്രതിഷേധവുമായി ബി.ജെ.പി ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവേ ആണ് ‘മുമ്പ് ബോഫോഴ്സായിരുന്നു ജനങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ജനങ്ങള്‍ അത് മറന്നു. ഇപ്പോള്‍ കല്‍ക്കരി, അതും ജനങ്ങള്‍ മറക്കും.’ ഷിന്‍ഡേയുടെ വാക്കുകള്‍ ബോഫോഴ്സ് കേസിനു ശേഷം രാജീവ് ഗാന്ധി നടത്തിയ പരാമര്‍ശത്തിനു തുല്യമാണെന്ന് ബി.ജെ.പി പറഞ്ഞു. കല്‍ക്കരി പാടങ്ങള്‍ അനുവ്ദിച്ചതുമായി ബന്ധപ്പെട്ട് കോടികള്‍ നഷ്ടമായെന്ന വിവരങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ബി.ജെ.പി പാര്‍ളമെന്റ് സ്തംഭിപ്പിക്കല്‍ ഉള്‍പ്പെടെ ഉള്ള പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ആദ്യമായാണ് മുഖ്യ പ്രതിപക്ഷ കക്ഷിയെന്ന നിലയില്‍ ഇത്രയും ശക്തമായി രംഗത്തെത്തിയത്. ഇതില്‍ നിന്നും ശ്രദ്ധതിരിക്കുവാനെന്നവണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ ചില്ലറ വില്പനരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുവാനുള്ള നീക്കവും ഡീസല്‍ വില വര്‍ദ്ധനവും നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും യു.പി.എ സര്‍ക്കാരിനു കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സഖ്യകക്ഷികള്‍ പോലും ഡോ.മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തെത്തി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍