പുണെ: വിദേശത്തായിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആ സമയത്ത് അദ്ദേഹം ബഹുമാനം അർഹിക്കുന്നുവെന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. എന്നാൽ രാജ്യത്തിനകത്തായിരിക്കുമ്പോൾ ജനങ്ങൾക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാമെന്നും ശശി തരൂർ പറഞ്ഞു.
രാജ്യത്തിനൊരു പൊതുഭാഷ എന്ന വിഷയത്തിൽ തന്റെ നിലപാട് മൂന്ന് ഭാഷാ ഫോർമുലയ്ക്ക് അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ പുണെയിൽ ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വിദേശത്തായിരിക്കുമ്പോൾ രാജ്യത്തിന്റെ പ്രതിനിധിയാണ് പ്രധാനമന്ത്രി, അദ്ദേഹം ബഹുമാനം അർഹിക്കുന്നു. പക്ഷെ ഇന്ത്യയിലായിരിക്കുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ട്,” അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഹിന്ദി, ഹിന്ദുത്വം, ഹിന്ദുസ്ഥാൻ എന്ന നിലപാട് ഏറെ അപകടകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍