
 
ചെന്നൈ:  പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ചെന്നൈയില്‍ അരങ്ങേറി.  ചെന്നൈയിലെ  മലയാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു  പൂരം സംഘടിപ്പിച്ചത്. പാണ്ടിമേളത്തിന്റേയും മറ്റും അകമ്പടിയോടെ  “പതിഞ്ചാനപ്പുറത്ത്“ നടന്ന പൂരം കാണുവാന്‍ നൂറുകണക്കിനു ആളുകള്‍ കൂടി.  നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ ചെവിയാട്ടി നില്‍ക്കുന്ന  ഗജ വീരന്മാര്‍ക്ക് പക്ഷെ ജീവനില്ലെന്ന് മാത്രം. ആനകളെ എഴുന്നള്ളിക്കുവാന്‍  അനുമതിയില്ലാത്തതിനാല്‍ അത്രയും വലിപ്പമുള്ള ആനകളുടെ പ്രതിമകള്‍  ഉണ്ടാക്കിയായിരുന്നു ചെന്നൈ മലയാളികള്‍ ഉത്സവം നടത്തിയത്. തൃശ്ശൂര്‍  പൂരത്തിലെ താരങ്ങളായ തിരുവമ്പാടി ശിവസുന്ദറിന്റേയും, ചന്ദ്രശേഖരന്റേയും  സ്ഥാനത്ത് അതേ തലയെടുപ്പുള്ള ഡൂപ്ലിക്കേറ്റ് ഗജവീരന്മാര്‍ അണിനിരന്നത്  ഒറ്റനോട്ടത്തില്‍ തിരിച്ചറിയുവാന്‍ പ്രയാസം. ആനപ്പുറത്ത് കുടപിടിക്കാനും  വെഞ്ചാമരവും ആലവട്ടം വീശുവാനും കയറിയത് ഒറിജിനല്‍ മനുഷ്യര്‍ തന്നെ.  ഒറിജിനലിലെ വെല്ലുന്ന പൂരത്തിന്റെ ഒടുവില്‍ കുടമാറ്റം കൂടെ ആയതോടെ  ആളുകള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം. ഓണാഘോഷങ്ങളുടെ ഭാഗമായി തെയ്യം,  പുലിക്കളി, ശിങ്കാരി മേളം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
                
                
                
                
                                
				- എസ്. കുമാര്‍
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: ഉത്സവം