ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി നടന്ന സാഹചര്യങ്ങള്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗിന്റെ പൂര്‍ണ്ണ അറിവോടെയാണ് നടന്നത് എന്ന് ഭാരതീയ ജനതാ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കി. അഴിമതിയുടെ വിവിധ ഘട്ടങ്ങളില്‍ നേരത്തെ നിശ്ചയിച്ച നടപടി ക്രമങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വേളകളില്‍ എല്ലാം തന്നെ ഇപ്പോള്‍ പിടിയില്‍ ആയ മുന്‍ മന്ത്രി എ. രാജ പ്രധാന മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു എന്ന് രാജ സിങ്ങിന് എഴുതിയ കാതുകള്‍ പരാമര്‍ശിച്ച് ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. മാക്സിസ് കമ്പനിക്ക് ഇന്ത്യന്‍ ടെലികോം രംഗത്തേയ്ക്ക് കടന്നു വരുവാനുള്ള സാഹചര്യം ഒരുക്കാനായി രാജയെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ദയാനിധി മാരനെയും മന്മോഹന്‍ സിംഗ് അനുവദിക്കുകയായിരുന്നു. “2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ പങ്ക് പുറത്തായി” എന്ന പേരില്‍ ബി.ജെ.പി. പ്രസിദ്ധപ്പെടുത്തിയ ലഘുലേഖയിലാണ് ഈ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍